Uploaded at 1 month ago | Date: 18/05/2022 21:01:17
തൊടുപുഴ:ഇടുക്കി ജില്ലാ ആശുപത്രിയുടെ പ്രവർത്തനം തൊടുപുഴയിലെ ജനങ്ങളുടെ ആരോഗ്യത്തിനു ഭീക്ഷണിയാണെന്ന് ജില്ലാ മെഡിക്കൽ ആഫിസർ മനുഷ്യ വകാശ കമ്മിഷനു റിപ്പോർട്ട് സമർപ്പിച്ച തായി ആർ.എസ്.പി ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആശുപത്രി മാനേജ്മെന്റ് കമ്മറ്റി അംഗവുമായ വി . എസ് അബ്ബാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ഹോസ്പിറ്റലിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം മുറ്റത്തു കൂടി ഒഴുകി ഓടയിൽ എത്തി അവിടെ നിന്നും സമീപത്തെ തോട്ടിൽ എത്തിച്ചേരുകയും അവിടെ നിന്നും തൊടുപുഴയാറ്റിൽ എത്തുകയുമാണ് ഈ മാലിന്യം എത്തിച്ചേരുന്നതിനു തൊട്ടുതാഴെയായി തൊടുപുഴയിലെ ജനങ്ങൾക്ക്ശുദ്ധജല മെത്തിക്കുന്ന കേരളാ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടി വി എസ് . അബ്ബാസ് കേരളാ സംസ്ഥാന മനുഷ്യ വകാശ കമ്മിഷനിൽ പരാതി നൽകി പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പൊർട്ട് നൽകാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ റിപ്പോർട്ട് നൽക്കിയത് . ഈ മാലിന്യം ഒഴുകുന്നത് കൂലം 50 മീറ്റർ ചുറ്റളവിൽ ദുർഗന്ധം വമിക്കുകയാണെന്നു അടിയന്തിര നടപടി ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു തൊടുപുഴയിലെ ജനങ്ങളുടെ ആരോഗ്യത്തിനു ഭീക്ഷണി ഉയർത്തുന്ന ഈ സംഭവത്തിനു ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാരെ സർവിസിൽ നിന്നും മാറ്റി നിർത്തി അടിയന്തിര പരിഹാരം കാണണമെന്ന് വി.എസ് അബ്ബാസ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
idukki
SHARE THIS ARTICLE