All Categories

Uploaded at 2 months ago | Date: 14/07/2021 23:10:06

ന്യൂഡല്‍ഹി: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിലെ 66 എ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോടും പൊലീസ് മേധാവികളോടും ആവശ്യപ്പെട്ടു. റദ്ദാക്കിയ വകുപ്പ് പ്രകാരം കേസുകള്‍ തുടര്‍ച്ചയായി രജിസ്റ്റര്‍ ചെയ്യുന്നത് അമ്പരിപ്പിക്കുന്നതാണെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.. 

ഐ.ടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയ ശേഷവും ആയിരത്തി മുന്നൂറിലേറെ കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തുവെന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സംഘടന ചൂണ്ടിക്കാണിച്ചപ്പോഴാണ് സുപ്രിംകോടതിയുടെ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്. രാജ്യത്ത് ഇപ്പോഴും 66 എ വകുപ്പ് പ്രകാരം കേസെടുക്കുന്നത് ഞെട്ടിക്കുന്നതും, അമ്പരപ്പിക്കുന്നതും, ഭീതിജനകവുമാണെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഓണ്‍ലൈനില്‍ കുറ്റകരമായ കമന്റ് ചെയ്യുന്നവര്‍ക്കെതിരെ ജയില്‍ ശിക്ഷ നല്‍കുന്ന ഐ.ടി നിയമത്തിലെ വകുപ്പാണ് 66എ. 2015 മാര്‍ച്ച് 24 ന്  ശ്രേയ സിംഗാള്‍ കേസിലാണ് 66 എ വകുപ്പ് സുപ്രിംകോടതി റദ്ദാക്കിയത്.

'സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലൂടെ  ലഭിച്ച നോട്ടീസില്‍ ചില പൊലീസ് അധികാരികള്‍ ഐടി ആക്റ്റ് 2000 ലെ 66 എ പ്രകാരം എഫ്‌ഐആര്‍ ഇപ്പോഴും രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് പറയുന്നു, ഇക്കാര്യത്തില്‍ സുപ്രീം കോടതി വളരെ ഗൗരവമായ നരീക്ഷണം സ്വീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിമാര്‍ക്കും ഡയറക്ടര്‍ ജനറല്‍മാര്‍ക്കും അയച്ച സന്ദേശത്തില്‍ ആഭ്യന്തരമന്ത്രാലയം പറഞ്ഞു. ഐടി നിയമത്തിലെ റദ്ദാക്കിയ സെക്ഷന്‍ 66 എ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നതിനായി നിയമപാലകരെ ബോധവല്‍ക്കരിക്കണമെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളോടും നിര്‍ദ്ദേശിക്കണമെന്ന് മന്ത്രാലയം  പറഞ്ഞു. ഇത്തരം കേസുകള്‍ പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. ഐടി നിയമത്തിലെ സെക്ഷന്‍ 66 എ പ്രകാരം  സംസ്ഥാനങ്ങളില്‍ എന്തെങ്കിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ പിന്‍വലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.