ചെറുതോണി. ചെറുതോണിയിൽ കിടപ്പു രോഗിയായ വീട്ടമ്മയേ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസിന്റെ പിടിയിലായി.
ചെറുതോണി ഗാന്ധിനഗർ കോളനി കാരക്കൽ മുനി സ്വാമിയുടെ ഭാര്യ രജ്ഞിനി (55) ആണു കൊല്ലപെട്ടത്.
സംഭവം കൊലപാതകമെന്ന നിഗമനത്തിൽ ഭർത്താവ് മുനിസാമിയെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് രഞ്ജിനിയെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഭാര്യ മരിച്ചതായി മുനിസാമി തന്നെ അയൽവാസികളെ അറിയിക്കുകയായിരുന്നു. ഇടുക്കി പോലീസ് എത്തി രാത്രി തന്നെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലെക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ അടയാളങ്ങൾ കണ്ടതോടെ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും പിന്നീട് ഭർത്താവ് മുനിസാമിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ ബി.ജയൻ പറഞ്ഞു.
കഴിഞ്ഞ ആറുമാസമായി രഞ്ജിനി ശരീരം തളർന്നു കിടപ്പിലായിരുന്നു. ഭർത്താവു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർക്ക് മൂന്നു പെൺമക്കൾ ഉണ്ടെങ്കിലും രണ്ടു പേർ വിവാഹിതരാണ് ഇളയ മകൾ തൊടുപുഴയിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്. ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ .ബി ജയൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് അന്വേഷണ ചുമതല