All Categories

Uploaded at 5 months ago | Date: 01/12/2021 22:32:31

മുട്ടം: ശങ്കരപ്പിള്ളി ശിബിഗിരി പളളിക്ക് എതിർവശത്ത് ഇന്നലെ പ്രവർത്തനം ആരംഭിച്ച ഇടുക്കി ഗോൾഡ് എന്ന ഹോട്ടലിൻ്റെ ഉദ്ഘാടന വേദിയിലേക്ക് കടന്ന് വന്നത് കുടയത്തൂർ അന്ധവിദ്യാലയത്തിലെ അഞ്ചാം  ക്ലാസുകാരി ആതിര. ഹോട്ടലിൻ്റെ ഉത്ഘാടനം നിർവഹിക്കുന്നത് ആതിരയാണെന്ന് മാനേജ്മെൻ്റ് അറിയിച്ചപ്പോൾ ചടങ്ങിനെത്തിയവർക്ക് അമ്പരപ്പ്. മൂവാറ്റുപുഴ പുതുപ്പാടി 
ബംഗ്ലാംതറയിൽ ഗണേശൻ - രജനി ദമ്പതികളുടെ മകളാണ് ആതിര.സഹോദരൻ ആദർശ് .
ആതിരയ്ക്ക് ഒരു ശതമാനം പോലും കാഴ്ചശക്തിയില്ല . ഇന്നലെ രാവിലെ 10 നായിരുന്നു ഉദ്ഘാടന ചടങ്ങ്. ആരാണ് ഹോട്ടലിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നത് എന്ന സസ്പെൻസ്
നിലനിർത്തിയാണ് ആതിര ഉദ്ഘാടനത്തിന് എത്തിയത്. ഹോട്ടലിൻ്റെ ഉടമയായ കുടയത്തൂർ കുഴിപ്പിള്ളിൽ ഇന്നസെൻ്റിൻ്റെ പ്രത്യേക താത്പര്യപ്രകാരമാണ് അന്ധവിദ്യാർത്ഥിനിയായ ആതിരയെ ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തത് .ഇങ്ങനെ ഒരു ആശയം  ഹോട്ടലിൻ്റെ മുന്നൊരുക്കം ആരംഭിച്ചപ്പോൾ തന്നെ ഇന്നസെൻ്റിൻ്റെ മനസിലുണ്ടായിരുന്നു. ഈ ആവശ്യവുമായി കുടയത്തൂർ അന്ധവിദ്യാലയത്തിലെ പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ അവർക്കും വലിയ സന്തോഷം. പ്രിൻസിപ്പലിൻ്റെ സഹായത്തോടെയാണ് സ്കൂളിലെ വിദ്യാർത്ഥിനിയായ പുതുപ്പാടി സ്വദേശി ആതിരയെ തെരഞ്ഞെടുത്തത്. ഉദ്ഘാടത്തിന് ശേഷം പാരിതോഷികവും നൽകിയാണ് ആതിരയെ യാത്രയാക്കിയത്.
ആതിരയുടെ ഭാവി വിദ്യാഭ്യാസ ചെലവ് ഇടുക്കി ഗോൾഡ് ഹോട്ടൽ ഏറ്റെടുത്തതായി മാനേജിങ് ഡയറക്ടർ ഇന്നസെൻ്റ് അറിയിച്ചു. അന്ധവിദ്യാലയത്തിലെ പ്രിൻസിപ്പലും അധ്യാപകരും ഹോട്ടലിൻ്റെ ഉദ്ഘാടനം
ആതിര നിർവഹിക്കുന്നത് കാണാൻ എത്തിയിരുന്നു. രുചിഭേദം തേടി ഇവിടെ എത്തുന്നവർക്ക് അകക്കണ്ണിൻ്റെ വെളിച്ചത്തിൽ അന്ധവിദ്യാർത്ഥിനിയായ ആതിര ഉദ്ഘാടനം ചെയ്തതോടെ  മലങ്കര ജലാശയത്തോട് ചേർന്നുള്ള ഈ ഭക്ഷണശാല രുചികൾക്കൊപ്പം നന്മയുടെ പുതിയ രുചിക്കൂട്ടുകളുമാണ് വിളമ്പുന്നത്.

business

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.