All Categories

Uploaded at 1 month ago | Date: 18/05/2022 20:55:48

മൂലമറ്റം . കഴിഞ്ഞ മഴക്കാലത്ത് പുഴകളിൽ വന്നടിഞ്ഞ മണൽ വാരാൻ സർക്കാർ പഞ്ചായത്തുകൾക്ക് അനുമതി നൽകണമെന്ന ആവശ്യം ശക്തമാവുന്നു. ഇക്കഴിഞ്ഞ പ്രളയകാലത്ത് അറക്കുളം, വെള്ളിയാമറ്റം, കുടയത്തൂർ പഞ്ചായത്തുകളിലെ ആറുകളിലും തോടുകളിലും ഇഷ്ടം പോലെ മണൽ വന്ന ടിഞ്ഞ് പുഴകളുടെ വെള്ളമൊഴുക്ക് തന്നെ മാറിപോയിരിക്കുന്നത് കാരണം ആറുകളും തോടുകളും നികന്ന് കരകവിഞ്ഞ് ഒഴുകുന്നു. അത് മൂലം പുറം പോക്കുകളിൽ ഉള്ള വീടുകളും കൃഷിയിടങ്ങളും നശിക്കുന്നു. ഇത് കൂടാതെ ഇരുകരകളും കെട്ടിയെടുക്കുന്നതും വെള്ളമൊഴുകാൻ സ്ഥലമില്ലാതെ നാശനഷ്ടങ്ങൾ ഉണ്ടാകുന്നു. ഇതിനെല്ലാം പരിഹാരമായി വന്നടിഞ്ഞ മണൽ വാരിയെടുത്താൽ ലക്ഷക്കണക്കിന്ന് രൂപാ സർക്കാരിന് ലാഭമുണ്ടാക്കാം.


സർക്കാർ പഞ്ചായത്തുകൾക്ക് നീർദ്ദേശം നൽകിയാൽ സർക്കാരിന് ലാഭവും , പുഴയുടെ സംരക്ഷണവും അപകടങ്ങൾക്ക് പരിഹാരവുമാകും മൂലമറ്റം, നാച്ചാർ, വലിയാർ, തുടങ്ങിയ സ്ഥലങ്ങളിൽ മണൽ വന്ന് നിറയുകയും വലിയ കല്ലുകളും മരങ്ങളും വന്ന ടിഞ്ഞ് മൂലമറ്റത്ത് തന്നെ  കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത് വീടുകൾ തകർന്നു. വീട്ടുപകരണങ്ങൾ തകർന്നു . പുരയിടങ്ങൾ പോലും മണൽ വന്ന് നിറഞ്ഞ് തോടായി മാറി. ത്രിവേണി സംഘമത്തിലും നാച്ചാറിലും വന്നടിഞ്ഞ വലിയ കല്ലുകളും പവ്വർ ഹൗസിന്റെ ഉപയോഗം കഴിഞ്ഞ് കൂട്ടിയിട്ടിരുന്ന മക്കുകളും മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശപ്രകാരം മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ത്രിവേണി സംഘമത്തിലും . നാച്ചാറിലും ജെ.സി.ബി. ഇറക്കിയാണ് 

കുടികിടന്ന മണലും കല്ലുകളും ഒഴിവാക്കിയത്. നാച്ചാറിൽ ഇരു സൈഡിലേക്കും കല്ലും മണലും കോരിയൊതുക്കി തുക്കി നല്ല ഒരു മഴ വന്നാൽ കോരിയൊതുക്കിയ കല്ലും, മണലും വീണ്ടും പുഴയിലെത്തും വെള്ളിയാമറ്റത്തും കുടയത്തൂരിലും ഇതു തന്നെയാണ് അവസ്ഥ വെള്ളിയാമറ്റം വടക്കനാറ്റിൽ ആവശ്യം പോലെ മണൽ വന്ന ടിഞ്ഞിട്ടുണ്ട് സർക്കാർ വിചാരിച്ചാലേ ഇതിന് ശാശ്വത പരിഹാരമാവു അടുത്ത മഴക്കാലം ആരംഭിച്ചു കഴിഞ്ഞു. ഒരു പ്രളയം കൂടി ഉണ്ടാകുന്ന തിന്ന് മുമ്പ് സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ജില്ലാ കലക്ടർ ക്കോ പഞ്ചായത്തുകൾക്കോ കർശന നിർദ്ദേശം നൽകി പുഴകളിലെ മണൽ വാരാൻ മഴക്ക് മുമ്പ് തയ്യാറാകണമെന്നും ഇനിയും ഇവിടെ പ്രളയം ഉണ്ടാകാതിരിക്കാനും നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനും അടിയന്തിരനടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ തന്നെ താല്പര്യമെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു..








kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.