All Categories

Uploaded at 2 weeks ago | Date: 08/01/2022 15:43:40

ന്യൂഡൽഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസഖ്യ 4,83,463 അയി ഉയർന്നതായി കേന്ദ്ര ആരോഗൃ മന്ത്രാലയം അറിയിച്ചു. 40,895 പേര്‍ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ 4,72,169 സജീവ കൊവിഡ് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. രോഗമുക്തരായവരുടെ എണ്ണം 3,44,12,740 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസത്തേക്കാള്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ 21.3 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.28% ശതമാനമാണ്.  രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 40,925 കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. പശ്ചിമബംഗാള്‍ 18,213, ഡല്‍ഹി 17,335, തമിഴ്‌നാട് 8,981, കര്‍ണാടക 8,449 എന്നിങ്ങനെയാണ് രോഗികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലെ കണക്കുകള്‍.

അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധന രേഖപ്പെടുത്തി. ഇന്നലെ മാത്രം 64 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ കേസുകള്‍ 3,071 ആയി ഉയര്‍ന്നു. 1,203 പേര്‍ രോഗമുക്തരായി.

ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയില്‍ തന്നെയാണ്. 876 കേസുകള്‍. പിന്നാലെ ഡല്‍ഹി 513, കര്‍ണ്ണാടക 333, രാജസ്ഥാന്‍ 291, കേരളം 284, ഗുജറാത്ത് 209 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.