നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം [....] 3.79 ലക്ഷം പുതിയ രോഗികൾ, സജീവ കേസുകൾ 30 ലക്ഷത്തിൽ [....]
08-05-2021

National Top Stories

രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ഡൗണിൽ

 • ‘ഇതൊരു തുടക്കം മാത്രമോ എന്ന് ഞാൻ ഭയപ്പെടുന്നു’, മോദിക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

  ന്യൂ ഡൽഹി: രാജ്യത്ത് കടുത്ത കൊവിഡ് പ്രതിസന്ധിക്കിടയാക്കുന്ന കൊറോണ വൈറസിനെ നിയന്ത്രണത്തിലാക്കാൻ സാധിച്ചില്ലെങ്കിൽ ഇപ്പോൾ നേരിടുന്നത് ഒരു തുടക്കം മാത്രമാകും എന്ന് മുന്നറിയിപ്പ് നൽകി രാഹുൽഗാന്ധി. രോഗാണു വ്യാപനം തടയാനായി കേന്ദ്രം ശാസ്ത്രീയമായ മാർഗ്ഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അപകടത്തിലേക്കാകും പോക്കെന്നാണ് കോൺഗ്രസ്സ് നേതാവ് മോദിക്കയച്ച കത്തിൽ


 • മുൻ കേന്ദ്രമന്ത്രി അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു

  ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ ലോ​ക്ദ​ൾ നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​ജി​ത് സിം​ഗ് (82) കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ചൗ​ധ​രി ച​ര​ൺ സിം​ഗി​ന്‍റെ മ​ക​നാണ്. ന​രസിം​ഹ റാ​വു മ​ന്ത്രി​സ​ഭ​യി​ലും വാ​ജ്പേ​യി മ​ന്ത്രി​സ​ഭ​യി​ലും 2011 ലെ യുപിഎ മന്ത്രിസഭയിലും


 • കൊവിഡിനെതിരെ ഒന്നിച്ച്; വാക്‌സിനുകള്‍ക്ക് പേറ്റന്റ് ഏര്‍പ്പെടുത്തുന്നതിനെതിരെ ബൈഡന്‍; ചരിത്ര തീരുമാനമെന്ന് ലോകാരോഗ്യ സംഘടന

  കൊവിഡ് മഹാമാരിക്കെതിരായ വാക്‌സിനുകള്‍ക്ക് ബൗദ്ധിക സ്വത്തവകാശം ഏര്‍പ്പെടുത്താനുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നീക്കം തടയാന്‍ അമേരിക്ക. കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ പേറ്റന്റ് അവകാശം തള്ളിക്കളുന്നതിനുള്ള വേള്‍ഡ് ട്രേഡ് സെന്ററിന്റെ ശ്രമങ്ങള്‍ക്ക് യുഎസ് പൂര്‍ണ പിന്തുണയറിയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വ്യാപാര പ്രതിനിധി


 • തൊഴിൽ ആനുകൂല്യങ്ങൾക്കും വേതനങ്ങൾക്കും വേണ്ടി ആധാർ നമ്പർ നിർബന്ധമാക്കി കേന്ദ്ര തൊഴിൽ മന്ത്രാലയം

  ന്യൂഡൽഹി: തൊഴിൽ ആനുകൂല്യങ്ങൾക്കും റെജിസ്ട്രേഷനും വിവിധ സ്കീമുകൾക്ക് കീഴിലുള്ള വേതനങ്ങൾക്കും വേണ്ടി ആധാർ നമ്പർ നിർബന്ധമാക്കി കേന്ദ്ര തൊഴിൽ മന്ത്രാലയം. സാമൂഹ്യ സുരക്ഷ കോഡ്  2020  പ്രകാരമാണ് നടപടി. കുടിയേറ്റ തൊഴിലാളികൾ അടക്കമുള്ളവരുടെ വിവര ശേഖരണം എളുപ്പമാക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ നടപടി. സാമൂഹ്യ സുരക്ഷാ കോഡിന് കീഴിലുള്ള ഗുണഭോക്താക്കളിൽ നിന്നും ആധാർ നമ്പർ


 • ‘സംവരണ പരിധി 50 ശതമാനം കവിയരുത്’; മറാത്ത സംവരണക്കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണ്ണായക വിധി

  സംവരണ പരിധി ഒരു കാരണവശാലും അന്‍പത് ശതമാനം കവിയരുതെന്ന സുപ്രധാനവിധിയുമായി സുപ്രിംകോടതി. 1992ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിധി തള്ളിക്കൊണ്ടാണ് കോടതി മറാത്ത സംവരണക്കേസില്‍ ഈ വിധമൊരു വിധി പറഞ്ഞത്. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. സംവരണപരിധിയായ അന്‍പത് ശതമാനത്തെ മറികടക്കാനുള്ള


 • ഓക്സിജൻ ക്ഷാമം; തമിഴ്നാട്ടിൽ 11 പേർ മരിച്ചു

  ചെന്നൈ: തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 പേര്‍ മരിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ചവരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു. കർണാടകയിലും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബംഗളുരുവിലെയും


 • ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത; വാരാന്ത്യ ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പരിഹാരമല്ലെന്ന് എയിംസ് മേധാവി

  ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. വൈറസിന്റെ ജനിതക വ്യതിയാനം തുടരുകയും പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ പാകത്തിന് രോഗാണു വികസിക്കുകയുമാണെങ്കില്‍ ഇന്ത്യ ഒരു മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിച്ചേക്കുമെന്ന് രണ്‍ദീപ് ഗുലേറിയ പറയുന്നു. നമുക്ക് എത്ര വേഗത്തില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കി


 • തമിഴ്‌നാട്: 234 മണ്ഡലങ്ങളിൽ 141 ലും മുന്നേറി ഡിഎംകെ

  തമിഴ്‌നാട്ടിൽ 234 മണ്ഡലങ്ങളിൽ 141 ലും മുന്നേറി ഡിഎംകെ. രാവിലെ 8 മണിയോടെ ആരംഭിച്ച വോട്ടെണ്ണലിന്റെ നിലവിലെ സൂചനകൾ അനുസരിച്ചു 87 സീറ്റുകളിൽ ആധിപത്യം പുലർത്തി എഐഎ ഡിഎംകെ തൊട്ടു പിന്നിലുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള 75 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നാണ് ഫലസൂചനകൾ ലഭിക്കുന്നത്. എക്സിറ്റ് പോളുകൾ കഴിഞ്ഞ 10 വർഷമായി പ്രതിപക്ഷത്തിരുന്ന ഡിഎംകെയുടെ തകർപ്പൻ വിജയമാണ്


 • വാക്‌സിനേഷന്‍ നിര്‍ത്തിവെച്ച് മുംബൈ; മറ്റ് സംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമം

  മഹാരാഷ്ട്രയിലെ മുംബൈയില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്കാണ് വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചത്. മെയ് ഒന്നിന് രാജ്യത്താകമാനം മാസ് വാക്‌സിനേഷന് ഒരുങ്ങുന്നതിനിടെയാണ് വാക്‌സിന്‍ ക്ഷാമം നേരിടുന്നുവെന്ന് മുംബൈ സിവിക് ബോഡി അറിയിക്കുന്നത്. കൃത്യസമയത്ത് വാക്‌സിന്‍ ലഭിക്കുകയാണെങ്കില്‍ മാധ്യമങ്ങള്‍ വഴി


 • ‘ഞാന്‍ ജീവിച്ചു കഴിഞ്ഞു, അവര്‍ അങ്ങനെയല്ല’; യുവാവിന് വേണ്ടി കിടക്കയൊഴിഞ്ഞുകൊടുത്ത കൊവിഡ് രോഗി മരിച്ചു

  നാഗുപൂര്‍: ശ്വാസം നിലയ്ക്കാറായിരിക്കെയും മറ്റൊരാള്‍ക്ക് വേണ്ടി തന്റെ കിടക്ക ഒഴിഞ്ഞുകൊടുത്ത നാരായണ്‍ ദഭാല്‍ക്കര്‍ മരിച്ചു. 85 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം തന്റെ പകുതി പ്രായമുള്ള യുവാവിന് കിടക്കയില്ലെന്നറിഞ്ഞ് ആശുപത്രിയില്‍ നിന്നും ഡിസ്ച്ചാര്‍ജ് വാങ്ങി പോകുകയായിരുന്നു. നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നുKerala

Gulf