All Categories

Uploaded at 2 months ago | Date: 01/07/2021 08:01:41

തിരുവനന്തപുരം: മഴക്കാലത്ത് ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. മഴക്കാലത്ത് ശുദ്ധജലത്തോട് ഒപ്പം മലിനജലം കലരാതിരിക്കാൻ  ശ്രദ്ധിക്കണം. ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടർന്ന് പിടിക്കാൻ സാധ്യതയുണ്ട്. വേനൽക്കാലത്തും തുടർന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്ക രോഗങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. ശുദ്ധമായ ജലം കുടിക്കുന്നത് വഴി രോഗത്തെ പ്രതിരോധിക്കാം. കൊവിഡ്  കാലമായതിനാൽ അതീവ ജാഗ്രത പുലർത്തണം. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം. വയറിളക്ക രോഗങ്ങൾ അപകടകാരിയാണ്. അവ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ പുലർത്തേണ്ടതും അതാവശ്യമാണ്. യഥാ സമയം ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ ഉണ്ടായേക്കാം. 

 

health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.