ശ്രീനഗർ: ജമ്മുകശ്മീരിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് വീണ് 10 തൊഴിലാളികളെ കാണാതായി. നിരവധി പേർക്ക് പരിക്ക്. കാണതായവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതാണ് വിവരം. ശ്രീനഗര്‍ ദേശീയ പാതയില്‍ റമ്പാന് ജില്ലയിലെ ഖൂണി നാലായിൽ നിർമാണത്തിലിരിക്കുന്ന നാല് വരി തുരങ്കത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. വ്യാഴാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്.
തുരങ്കത്തിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവും ഓഡിറ്റ് നടത്തുന്ന കമ്പനിയിലെ ജീവനക്കാരാണ്. നാലോളം പേരെ രക്ഷപെടുത്തിയതായാണ് വിവരം. അമിതമായി മണ്ണ് മുകളിലേക്ക് ഇടിഞ്ഞുവീണതണ് രക്ഷാപ്രവർത്തനം വൈകാൻ കാരണം. കരസേനയുടെയും പൊലീസിന്റെയും സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
india
SHARE THIS ARTICLE