All Categories

Uploaded at 1 month ago | Date: 26/07/2021 21:26:11

 

 

തൊടുപുഴ: ആംബുലന്‍സ് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വഴിത്തല കൂനാനിക്കല്‍ പരേതനായ ജോര്‍ജ്- മോളി ദമ്പതികളുടെ മകന്‍ ജിസ് കെ. ജോര്‍ജ്(28) ആണ് മരിച്ചത്.

തൊടുപുഴ ഹരിത ആംബുലന്‍സ് ഡ്രൈവറായിരുന്നു. പുലര്‍ച്ചെ 12.15ന് തൊടുപുഴ ചാഴികാട്ട് ആശുപത്രിക്ക് സമീപം പാപ്പൂട്ടി കടവിലായിരുന്നു അപകടം. താമസ സ്ഥലത്ത് നിന്ന് ചാഴികാട്ട് ആശുപത്രിയിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട് ജിസ് ഓടിച്ചിരുന്ന ആംബുലന്‍സ് പുഴയിലേക്ക് മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ട് സമീപവാസി വിളിച്ചറിയിച്ചതനുസരിച്ച് അഗ്‌നിരക്ഷാ സേന എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.   വൈകിട്ട് നാല് മണിയോടെ മരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം ചൊവ്വാഴ്ച  കോലടി സെന്റ് തോമസ് പള്ളിയില്‍. 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.