മൂവാറ്റുപുഴ: കോൺഗ്രസ് നേതാവും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് (ഡികെടിഎഫ്) സംസ്ഥാന പ്രസിഡന്റുമായ ജോയി മാളിയേക്കല്‍ (65) നിര്യാതനായി.
വാഴക്കുളം മാളിയേക്കല്‍ പൗലോസിന്റെയും പെണ്ണമ്മയുടെയും മകനാണ് ജോയി മാളിയേക്കല്‍. കരള്‍ രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലായിരിന്നു. മഞ്ഞള്ളൂര്‍ റൂറല്‍ സഹകരണ സംഘം പ്രസിഡന്റും നിരവധി സംഘടനകളുടെ ഭാരവാഹിയുമായിരുന്നു
വിടവാങ്ങിയത് മൂവാറ്റുപുഴയിലെ മുതിര്‍ന്ന ജനപ്രീതിയുള്ള നേതവാണ്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് തീരാനഷ്ടമാണ് ജോയിയുടെ വിയോഗം.
സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച വൈകിട്ട് 3 ന് കദളിക്കാടെ വീട്ടിൽ ആരംഭിക്കും. തുടർന്ന് കദളിക്കാട് വിമല മാതാ ചര്‍ച്ചില്‍ സംസ്കാരം നടത്തും.
ഭാര്യ: ആനിജോയി
(പാലാ പൂവരണി പാറേക്കാട്ട്
സെബാസ്റ്റ്യന്റെ മകൾ ),
മകന്: പോള്‍ ജെ മാളിയേക്കല്‍.
kerala
SHARE THIS ARTICLE