
തൊടുപുഴ :കല്ലാനിക്കല് സെന്റ് ജോര്‍ജ്ജ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍, കേരള കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനം ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ നൌഷാദ് നിര്‍വഹിച്ചു. നല്ല രീതിയില്‍ കൃഷി ചെയ്യുന്ന കുട്ടികള്‍ക്ക്, പഞ്ചായത്തിന്റെ വക പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നതാണെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ Dr. സാജൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ഓഫീസര്‍ ശ്രീമതി ബിന്‍സി കെ വര്‍ക്കി പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു. ബ്ലോക്ക് മെമ്പര്‍ ശ്രീമതി സുനി സാബു വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കിയ ED ക്ലബ് കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റകള്‍ വിതരണം ചെയ്തു.
വിഷരഹിത പച്ചക്കറി എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുക എന്നതും, വീടുകളിലും, സ്കൂളിലും കുട്ടികള്‍ കൃഷി പരിശീലിക്കുക, അതിലൂടെ കൃഷിയോടും, മണ്ണിനോടും ആഭിമുക്യം വളര്‍ത്തുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിലെ NSS, സ്കൌട്ട് കുട്ടികളാണ് ഇതിന് നേത്രുത്വം കൊടുക്കുന്നത്
കുട്ടികളില്‍ സംരംഭകത്വവാസന, വിദ്യാഭ്യാസകാലത്തുതന്നെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടകൂടിയാണ് വ്യവസായ വകുപ്പിന് കീഴിലുള്ള ED ക്ലബ് പ്രവര്‍ത്തിക്കുന്നത്. പന്ത്രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ക്ലാസുകളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പുതിയൊരു ദിശാബോധം കൊടുക്കുവാന്‍ ഇതുമൂലം സാധിച്ചിട്ടുണ്ട്.
ED ക്ലബ് ഇന്‍ചാര്‍ജ് ശ്രി മാത്യുസ് ജോസ് സ്വാഗതവും, വൈസ് പ്രിന്‍സിപ്പല്‍ ശ്രി. ടോമി ജോസഫ് നന്ദിയും പറഞ്ഞു. കുമാരി എന്‍ മഞ്ജു, കുമാരി ബിനിറ്റ ജെയിംസ്, ഇഫാസ് ഇബ്രാഹിം എന്നിവർ ആശംസകള്‍ നേര്‍ന്നു.
idukki
SHARE THIS ARTICLE