All Categories

Uploaded at 3 weeks ago | Date: 28/09/2021 18:51:19

ന്യൂഡൽഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റും സിപിഐ നേതാവുമായ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിന്‍റെ പത്രസമ്മേളനത്തിൽ ഇരുവരും പങ്കെടുത്തു. ഈ രാജ്യത്തിന്‍റെ മൂല്യങ്ങളും സംസ്കാരവും ചരിത്രവും ഭാവിയും നശിപ്പിക്കാൻ ഒരു പ്രത്യയശാസ്ത്രം ശ്രമിക്കുന്നുവെന്ന് തോന്നുന്നതിനാലാണ് ഞാൻ കോൺഗ്രസിൽ ചേർന്നതെന്ന് കനയ്യ കുമാർ അഭിപ്രായപ്പെട്ടു. കോൺഗ്രസിനെ രക്ഷിക്കാതെ ഈ രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് കോടിക്കണക്കിന് യുവാക്കൾ കരുതുന്നു. ഭഗത് സിംഗ് ദിനമായ ഇന്നാണ് ഇരുവരും കോൺഗ്രസ് പാർട്ടിയുടെ ഭാഗമായത്. 

ജനാധിപത്യവും ഇന്ത്യയുടെ ആശയവും സംരക്ഷിക്കാൻ, സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകുകയും ബ്രിട്ടീഷുകാരെ രാജ്യത്ത് നിന്ന് വലിച്ചെറിയുകയും ചെയ്ത ഒരു പാർട്ടിക്കൊപ്പം ഞാൻ ഉണ്ടായിരിക്കണം. അതുകൊണ്ടാണ് ഞാൻ ഇന്ന് കോൺഗ്രസിനൊപ്പം ചേർന്നതെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു. സ്വതന്ത്ര എംഎൽഎയായി ഗുജറാത്തിൽ നിന്ന് ജയിച്ചതിനാൽ  ഔദ്യോഗികമായി കോൺഗ്രസിൽ ചേരാനായില്ലന്നും ആശയപരമായി കോൺഗ്രസിന്‍റെ ഭാഗമാണെന്നും വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിഹ്നത്തിൽ നിന്ന് പോരാടുമെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേർത്തു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.