കാഞ്ഞാർ : സംസ്കാരവും മര്യാദയുമുള്ള മനുഷ്യരെ സൃഷ്ടിക്കുകയാണ് മദ്രസ വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നതെന്ന് ജം ഇയ്യത്തുൽ ഉലമായേ ഹിന്ദ് കേരള ജനറൽ സെക്രട്ടറി വി എച് അലിയാർ മൗലവി അൽഖാസിമി. കാഞ്ഞാർ ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇസ്ലാമിക് സെന്ററിൽ ആരംഭിക്കുന്ന മദ്രസത്തുറഹ്മയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം എം ഷാജഹാൻ നദ്വി അധ്യക്ഷത വഹിച്ചു. പി പി കുഞ്ഞുമുഹമ്മദ്, സി എം ഹുസൈൻ, മസ്ജിദ് റഹ്മ ചീഫ് ഇമാം ബഷീർ ഫാറൂഖി, ഇമാം എൻ എച് കാസിം മൗലവി എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ പി പി കാസിം മൗലവി സ്വാഗതവും സെക്രട്ടറി അജ്മൽ വെള്ളിരിപ്പിൽ നന്ദിയും പറഞ്ഞു. . 
idukki
SHARE THIS ARTICLE