All Categories

Uploaded at 1 week ago | Date: 21/07/2021 20:42:49

 

 

കരിമണ്ണൂർ : സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഓൺലൈനായി വെള്ളിയാഴ്ച 10.30ന് നടക്കും. 2021-22 അധ്യയന വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നത് സമൂഹമാധ്യമങ്ങളിലെ ഹ്രസ്വ തമാശ വീഡിയോകളിലൂടെ വൈറൽ താരമായ പ്രശസ്ത ആയുർവേദ ചികിത്സാ വിദഗ്ദൻ ഡോ. സതീഷ് വാര്യരാണ്. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷനാകും. പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, പിറ്റിഎ പ്രസിഡന്റ്‌ കരിമണ്ണൂർ പഞ്ചായത്ത്‌ അംഗം ലിയോ കുന്നപ്പിള്ളി, വിദ്യാരംഗം കൺവീനർ സിസ്റ്റർ നിസ്തുല എസ്‌.ഡി. എന്നിവർ സംസാരിക്കും. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓൺലൈനായി വിവിധ കലാപരിപാടികൾ നടത്തും. സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയർ ടീച്ചർ ഷേർലി ജോൺ, അധ്യാപകരായ ഷൈനി സേവിയർ, സാബു ജോസ്, സിസ്റ്റർ റാണി എസ്എബിഎസ്, രസികപ്രിയ എസ്. നാഥ്, ബെറ്റി സെബാസ്റ്റ്യൻ, സിജി ജോർജ്, അൽഫോൻസാ വർക്കി എന്നിവർ നേതൃത്വം നൽകും.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.