All Categories

Uploaded at 1 month ago | Date: 15/10/2021 13:38:10

കശ്മീര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യാഴാഴ്ച വൈകിട്ട് നടന്ന ഭീകരവിരുദ്ധ ഏറ്റുമുട്ടലില്‍ ഒരു സൈനിക ഉദ്യോഗസ്ഥനും ഒരു സൈനികനും കൊല്ലപ്പെട്ടു. പൂഞ്ച്-രജൗരി വനമേഖലയിലാണ് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടായത്, ഇതേ പ്രദേശത്ത് നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ ജമ്മു-പൂഞ്ച്-രജൗരി ഹൈവേ അടച്ചു. ഒക്ടോബര്‍ 10 ന് രാത്രി ഒരു സംഘം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത അതേ സംഘവുമായാണ് ഏറ്റുമുട്ടല്‍ തുടരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.പൂഞ്ച് ജില്ലയിലെ സുരങ്കോട് മേഖലയിലെ ദേരാ കി ഗലിയില്‍ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലം സ്വദേശിയായ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികര്‍ മരിച്ചിരുന്നു.

നാല് ദിവസമായി സൈന്യം ഈ ഭീകരരെ പിന്തുടരുകയായിരുന്നു, എന്നാല്‍ ഇന്നലെ വൈകുന്നേരം സൈന്യവുമായി മുഖാമുഖം വരുന്നതുവരെ ഉയര്‍ന്ന കുന്നുകളും വനങ്ങളും പ്രയോജനപ്പെടുത്തി ഭീകരര്‍ സൈന്യത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.