ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിലായ സാധാരണക്കാർ, കർഷകർ, ചെറുകിട- പരന്പരാഗത വ്യവസായികൾ, ബിസിനസുകാർ, തൊഴിലാളികൾ തുടങ്ങിയവർക്ക് ആശ്വാസ പദ്ധതികളും സാന്പത്തിക വളർച്ചയും വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ. സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സാന്പത്തിക അവലോകന റിപ്പോർട്ട് (ഇക്കണോമിക് സർവേ) ലോക്സഭയിൽ സമർപ്പിക്കും.
ധനബില്ലുകൾക്കു പുറമേ പുതിയ നിരവധി നിയമനിർമാണങ്ങളും ബജറ്റ് സമ്മേളനത്തിലുണ്ടാകും. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യദിനം തന്നെ നരേന്ദ്ര മോദി സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തും. 31നു തുടങ്ങുന്ന സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 11ന് വരെ നീളും. തുടർന്ന് മാർച്ച് 14ന് വീണ്ടും സമ്മേളിച്ച് ഏപ്രിൽ എട്ടു വരെയാണു ബജറ്റ് സമ്മേളനം ചേരുക. ഹോളി ആഘോഷത്തിനായി മാർച്ച് 18ന് അവധി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ പാർലമെന്റ് സമ്മേളനം പോലെ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാകും അടുത്ത ബജറ്റ് സമ്മേളനവും നടത്തുക. ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയവർക്കും മാത്രമാകും പ്രവേശനം. പാർലമെന്റ് സെൻട്രൽ ഹാളിൽ മുൻ എംപിമാർക്കും മുതിർന്ന പത്രപ്രവർത്തകർക്കും പ്രവേശനത്തിനും മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടിംഗിനും രണ്ടു വർഷമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരാനാണു സർക്കാർ തീരുമാനം.
india
SHARE THIS ARTICLE