All Categories

Uploaded at 1 month ago | Date: 20/10/2021 11:48:29

തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ മഴയ്ക്ക് കാരണമായത് ഇരട്ടന്യൂനമര്‍ദ്ദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി 39 പേര്‍ മരിച്ചു. ആറ് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

പ്രകൃതി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന്‍റെ ദു:ഖം കേരളത്തിന്‍റെയാകെ ദു:ഖമാണ്. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും എത്തിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ദുരന്തത്തില്‍ 217 വീടുകള്‍ പൂര്‍ണ്ണമായും, 1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 3851 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി.

രക്ഷാപ്രവര്‍ത്തനം വൈകിയോ എന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം രണ്ട് ദിവസത്തേക്ക് ഒഴിവാക്കി.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.