All Categories

Uploaded at 1 week ago | Date: 13/10/2021 21:53:38

കായംകുളം: ബൈക്കിലെത്തി മാല കവരുന്ന യുവതിയടക്കം മൂന്നംഗ സംഘത്തെ  കായംകുളം പൊലീസ് പിടികൂടി. കോട്ടയം കൂട്ടിക്കൽ ഏന്തയാർ ചാനക്കുടി വീട്ടിൽ ആതിര(24), കായംകുളം പത്തിയൂർ വേലിത്തറ വടക്കവീട്ടിൽ അൻവർഷാ(22),  കൊല്ലം കരുനാഗപ്പള്ളി താഴവ കടത്തൂർ ഹരികൃഷ്ണൻ ഭവനത്തിൽ ജയകൃഷ്ണൻ(19)  എന്നിവരാണ് പിടിയിലായത്. കായംകുളം മേനാംപള്ളി മെഴുവേലത്ത് സജിത്ത് ഭവനത്തിൽ സജീവിന്റെ ഭാര്യ ലളിതയുടെ മാല കവർന്ന കേസിലാണ് സംഘത്തെ പിടികൂടിയത്.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

തിരുവല്ലയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടറിൽ കായംകുളത്തെത്തിയ അൻവർഷായും ആതിരയും കായംകുളത്ത് കറങ്ങി നടന്ന ശേഷം അന്ന് രാത്രി കായംകുളത്ത് തങ്ങി പിറ്റേദിവസമാണ് ലളിതയുടെ മാല പൊട്ടിച്ചത്. സ്‌കൂട്ടർ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ച ശേഷം മൂന്നാര്‍, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികള്‍ എറണാകുളത്തെത്തിയതോടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. പ്രതികൾ പൊട്ടിച്ച മാല വിൽക്കാൻ സഹായിച്ച മൂന്നാം പ്രതി ജയകൃഷ്ണന്റെ ഫോണാണ് ഒന്നാം പ്രതിയായ അൻവർഷാ ഉപയോഗിച്ചു വന്നിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.

ബാംഗ്ലൂരിൽ സമാനരീതിയിലുള്ള മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. എഴുപത് വയസ്സുളള വിരുദമ്മാൾ എന്ന വൃദ്ധയുടെ ഒമ്പത് പവൻ തൂക്കം വരുന്ന സ്വർണമാലയും   പൊട്ടിച്ചെടുത്തതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ ആനന്ദ് കൃഷ്ണന്‍, എ.എസ്.ഐ ഉദയകുമാര്‍, സി.പി.ഒ മാരായ റെജി, ലിമു, മനോജ്, സതീഷ്, ബിനുമോന്‍, ബിജുരാജ്, അനൂപി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.