All Categories

Uploaded at 1 month ago | Date: 30/10/2021 09:46:33

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 111 രൂപ 29 പൈസയായി ഉയര്‍ന്നു. കോഴിക്കോട് 109 രൂപ 52 പൈസയാണ് പെട്രോള്‍ വില. കൊച്ചിയില്‍ പെട്രോളിന് 109 രൂപ 25 പൈസയാണ്. ഡീസല്‍ വില തിരുവന്തപുരത്ത് 105 രൂപ 09 പൈസയും കൊച്ചിയില്‍ 103 രൂപ 14 പൈസയുമാണ്. കോഴിക്കോട് ഡീസലിന് 103 രൂപ 44 പൈസയായി. ഇന്ധനവില ഉയര്‍ന്നതോടെ പച്ചക്കറിയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കുകയാണ്.ഡീസല്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തി വെക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ചിച്ചുണ്ട്. ഇത് സംബന്ധിച്ച് ബസ് ഉടമകളുടെ സംയുക്ത സമര സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി. നവംബര്‍ ഒമ്പത് മുതല്‍ അനിശ്ചിത കാലത്തേക്ക് ബസ് സര്‍വീസ് നിര്‍ത്തി വെക്കുമെന്ന് നോട്ടീസില്‍ പറയുന്നു. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, കിലോ മീറ്റര്‍ നിരക്ക് ഒരു രൂപയാക്കുക, വിദ്യാര്‍ത്ഥി യാത്രാ നിരക്ക് മിനിമം ആറ് രൂപയും തുടര്‍ന്നുള്ള ചാര്‍ജ് 50 ശതമാനവും ആക്കുക, കൊവിഡ് കാലം ഒഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കുക എന്നിവയാണ് ബസ് ഉടമകളുടെ ആവശ്യം.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.