ന്യൂഡൽഹി : മലയാളിയായ ബോളിവുഡ് ഗായകന് കെ കെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പൊലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് കെ കെ മരിച്ചത്. സംഗീത പരിപാടിക്ക് ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയ കെ.കെ കുഴഞ്ഞ് വീഴുകയായിരുന്നു. കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊല്‍ക്കത്ത നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിയ്ക്കിടെ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം കെ.കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകള്‍ ഉണ്ടെന്നാണ് റിപ്പോർട്ട്. സംഗീത പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി ഇന്ന് രേഖപ്പെടുത്തും.
കെ.കെ. എന്ന പേരില്‍ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന കൃഷ്ണകുമാര്‍ കുന്നത്ത് ബോളിവുഡ് അടക്കം നിരവധി ഭാഷകളില്‍ ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 53 വയസായിരുന്നു. സി.എസ് മേനോന്റെയും കനകവല്ലിയുടെയും മകനായി ഡല്‍ഹിയിലാണ് ജനിച്ചു വളര്‍ന്നത്.
india
SHARE THIS ARTICLE