All Categories

Uploaded at 1 month ago | Date: 05/05/2022 21:38:57



തൊടുപുഴ: ഭാരതീയ മഹിളമോര്‍ച്ച തൊടുപുഴ മണ്ഡലം- മുനിസിപ്പല്‍ സമിതിയും ചൈതന്യ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് സെന്ററും ചേര്‍ന്ന്  സൗജന്യ തിമിര നിര്‍ണ്ണയ നേത്ര ചികിത്സ ക്യാമ്പ് കാഞ്ഞിരമറ്റം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടത്തി. ഭാരതീയ ജനത പാര്‍ട്ടി സംസ്ഥാന സമിതിയംഗം കെ.എന്‍. ഗീതകുമാരി ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വത്സ ബോസ് അദ്ധ്യക്ഷയായി. 
മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.പി.എസ്. ശ്രീവിദ്യ, കൗണ്‍സിലര്‍മാരായ റ്റി.എസ്. രാജന്‍, പി.ജി. രാജശേഖരന്‍, ജിതേഷ്.സി. ഇഞ്ചക്കാട്ട്, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സി.ജി സോമശേഖരന്‍,  .മഹിളാ മോര്‍ച്ച മുന്‍സിപ്പല്‍ പ്രസിഡന്റ് ദീപ രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് മിനി സുധീപ്,  പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് സഹജന്‍, മണക്കാട് പഞ്ചായത്ത് മെമ്പര്‍ ജീന അനില്‍ എന്നിവർ പ്രസംഗിച്ചു. ചൈതന്യ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. നൂറ് കണക്കിന് ആളുകൾ ക്യാമ്പിൽ  നേത്ര പരിശോധനക്കായി എത്തിയിരുന്നു. പങ്കെടുത്തവരിൽ തിമിര ശസ്ത്രക്രിയക്കും, നേത്ര സംബന്ധമായ മറ്റു ചികിത്സകള്‍ക്കും നിര്‍ദ്ദേശിക്കപ്പെട്ടവർക്ക് സൗജന്യ തുടര്‍ ചികിത്സ പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത്‌യോജനയില്‍ ഉള്‍പ്പെടുത്തി നൽകുമെന്നും സംഘാടകർ അറിയിച്ചു.


idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.