All Categories

Uploaded at 1 week ago | Date: 21/06/2022 22:17:07

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആര്‍എസ്എസിന്റെ പിന്തുണയോടെ കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്‍റെ എന്‍ജിഒയില്‍ ജോലി കൊടുത്തത് തന്നെ ദുരൂഹമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

ബിജെപി നേതാക്കളിലേക്ക് എത്തിയപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ അന്വേഷണം അട്ടിമറിക്കപ്പെട്ടത്,  നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കും , താക്കീതാണിത്, തീക്കളി നിര്‍ത്തണം.സ്വപ്ന ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ കളിപ്പാവയാണെന്നും ഓരോ വിളിച്ചുപറയലുകളും അതിന്റെ പേരിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ പൊതുജനമദ്ധ്യത്തില്‍ അപകീര്‍ത്തിപ്പടുത്തുകയാണ് പ്രതിപക്ഷത്തിന്‍റെയും ബി ജെ പിയുടെയും ലക്ഷ്യമെന്നും എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വരാതിരിക്കുന്നതിന് എല്ലാ പണിയുമെടുത്ത കേരളത്തിലെ കുത്തക മാദ്ധ്യമങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിലാണെന്നും കോടിയേരി ആരോപിച്ചു.

പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടി വീഴുകയാണ്. ഇത് പ്രകോപനം സൃഷ്ടിക്കാനല്ലേ. കരിങ്കല്ല് കൊണ്ടാണ് മുഖ്യമന്ത്രിയെ നേരിടേണ്ടത് എന്ന് പറഞ്ഞത് കോണ്‍ഗ്രസിന്റെ ആഗ്രഹമാണ്. ആ കല്ലുകള്‍ തിരിച്ചെറിയാന്‍ ജനങ്ങളുണ്ട്. മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചു. മുമ്ബ് ഒരു വിമാനം തട്ടിക്കൊണ്ടുപോകല്‍ ഉണ്ടായിരുന്നു. അത് കോണ്‍ഗ്രസ് സംസ്‌കാരമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.