Uploaded at 1 month ago | Date: 06/05/2022 21:01:41
നെടുങ്കണ്ടം : പഞ്ചായത്ത് റോഡിലൂടെ സൈക്കിള്‍ ഓടിച്ചതിന് ബാലനെ പ്രദേശവാസി സൈക്കിളില്‍ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതായി പരാതി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 727ല്‍ സന്തോഷിന്റെ മകന് ശരത് (12) ഓടിച്ചിരുന്ന സൈക്കിള്‍ കോമ്പയാര്‍ പുളിക്കപ്പറമ്പില്‍ സന്തോഷ്(കണ്ണന്31) തടഞ്ഞ് നിര്‍ത്തുകയായിരുന്നു. സന്തോഷിന്റെ വീടിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ സൈക്കിള്‍ ഓടിക്കുവാന്‍ പാടില്ലായെന്നു പറഞ്ഞു സൈക്കിളിന്റെ ഹാന്റിലില്‍ പിടിക്കുകയും തുടര്‍ന്ന് സൈക്കിളില്‍ നിന്ന് തള്ളിയിടുകയുമായിരുന്നു. നിലത്ത് വീണ ശരത്തിന്റെ കൈയ്ക്കും കാലിനും പിടിച്ച് കോണ്‍ക്രീറ്റ് റോഡിലൂടെ വലിക്കുകയായിരുന്നു. സന്തോഷ് ഈ സമയം മദ്യലഹരിയിലായിരുന്നതായി സംശയിക്കുന്നവെന്ന് ശരത് പറയുന്നു. വലുത് കാലിന്റെ മുട്ടിന് താഴെ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശരത് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ എത്തി നെടുങ്കണ്ടം സിഐ ബി.എസ് ബിനുവിന് പരാതി നല്‍കുകയുമായിരുന്നു. പരാതിപ്രകാരം കേസെടുത്തായി നെടുങ്കണ്ടം സിഐ അറിയിച്ചു.
idukki
SHARE THIS ARTICLE