All Categories

Uploaded at 1 month ago | Date: 20/10/2021 11:47:25

കോട്ടയം: കോട്ടയത്തുണ്ടായ മഴയിൽ കനത്ത് നാശനഷട്ടമാണ് ഉണ്ടായത്. മഴ വീണ്ടും ശക്തമാകാനിരിക്കെ കോട്ടയം ജില്ലയിലെ 33 ഇടങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതില്‍ കൂടുതല്‍ സ്ഥലങ്ങളും കൂട്ടിക്കല്‍, തീക്കോയി മേഖലകളിലാണ്. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.

കൂട്ടിക്കലില്‍ 11 ഇടങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്ബുകളിലേക്ക് മാറ്റും. കൂട്ടിക്കല്‍, മുണ്ടക്കയം മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കും. സ്വമേധയാ മാറിയില്ലെങ്കില്‍ മാറ്റാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ക്യാമ്പുകളിലെക്ക് ജനങ്ങളെ മാറ്റാന്‍ കെഎസ്ആർടിസി സൗകര്യങ്ങളെരുക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു. അതിനിടെ ആവശ്യമെങ്ങങ്കിൽ രക്ഷാപ്രവർത്ത്നത്തിന് ഉപയോഗിക്കാനുള്ള മത്സൃ ബന്ധന വള്ളങ്ങൾ ചങ്ങനാശേരി മുനിസിപ്പൽ ഗ്രൗണ്ടിൽ എത്തിച്ചു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.