തൊടുപുഴ:കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) തൊടുപുഴ താലൂക്ക് യൂണിയൻ
വാർഷിക സമ്മേളനം നടത്തി.
മങ്ങാട്ട് കവലയിൽ നിന്ന് നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം സമ്മേളന വേദിയായ തൊടുപുഴ ടൗൺ ഹാളിൽ എത്തിച്ചേർന്നപ്പോൾ നടന്ന പ്രതിനിധി സമ്മേളനം സെക്രട്ടറിയേറ്റ് മെമ്പർ കാട്ടൂർ മോഹനൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡൻ്റ് എം.കെ.പരമേശ്വരൻ്റെ അദ്ധ്യക്ഷനായി.യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ,നേതാക്കളായ സി.സി.ശിവൻ, പി.കെ.രതീഷ്, കെ.ജി.സോമൻ, വത്സ മോഹൻ, പി.ഒ.കുഞ്ഞപ്പൻ, രമ്യ അനിൽ, രതീഷ് കൃഷ്ണൻ, സുനിത രാജീവ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് എം.കെ.പരമേശ്വരൻ, സെക്രട്ടറി സുരേഷ് കണ്ണൻ, ഖജാൻജി ആതിര സോമൻ എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
idukki
SHARE THIS ARTICLE