All Categories

Uploaded at 1 week ago | Date: 21/06/2022 22:05:28



കൂടയത്തൂർ:  കോളപ്ര അടൂർമല റോഡിൻ്റെ സംരക്ഷണഭിത്തിയുടെ നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വൈദ്യുത പോസ്റ്റ് അപകട നിലയിലായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. ഇറിഗേഷൻ വകുപ്പ് പോസ്റ്റ് മാറ്റിയിടുവാനുള്ള നടപടി സ്വീകരിക്കണം എന്ന നിലപാടിലാണ് വൈദ്യുതി വകുപ്പ് .ഇറിഗേഷൻ വകുപ്പ് പറയുന്നത് വൈദ്യുതി വകുപ്പ് പോസ്റ്റ് മാറ്റി സ്ഥാപിക്കണം എന്നാണ്. പ്രശ്നത്തിന് പരിഹാരം ആകാത്തതിനാൽ വെട്ടിലായത് നാട്ടുകാരാണ്. അടൂർ മലയ്ക്ക് കോളപ്രയിൽ നിന്നുള്ള ഏക റോഡാണിത്.സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന റോഡിലാണ് അധികൃതരുടെ അനാസ്ഥയിൽ അപകടഭീഷണി ഉയർത്തി വൈദ്യുതി പോസ്റ്റ് നിൽക്കുന്നത്. ഇത് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി  ഇറിഗേഷൻ വകുപ്പും കുടയത്തൂർ പഞ്ചായത്തും നിലവിൽ വൈദ്യുതി വകുപ്പ് അധികൃതർക്ക് നോട്ടീസ്  കൊടുത്തിട്ടുണ്ട്. നോട്ടീസിന് മറുപടിയായി പോസ്റ്റ് മാറ്റി സ്ഥാപിക്കേണ്ടത് ഇറിഗേഷൻ വകുപ്പും പഞ്ചായത്തും ചേർന്നാണെന്ന  മറുപടി നോട്ടീസ് നൽകുകയാണ് വൈദ്യുതി വകുപ്പ് ചെയ്തത്.കഴിഞ്ഞ പ്രളയകാലത്ത് ഈ വൈദ്യുതി പോസ്റ്റ് അപകടനിലയിലായതാണ്. പ്രകൃതിദുരന്തിൽപ്പെടുത്തി വൈദ്യുതി വകുപ്പിന് പോസ്റ്റ് മാറ്റിയിട്ട് പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. അതിന് തയാറാകാതെ പരസ്പരം പഴിചാരി നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയാണ് അധികൃതർ.പോസ്റ്റ് നിലവിൽ നിൽക്കുന്ന സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിച്ചെങ്കിൽ മാത്രമേ ഇപ്പോൾ നടക്കുന്ന സംരക്ഷണഭിത്തിയുടെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ.  വലിയ ഒരു മഴ പെയ്താൽ ഏതു നിമിഷവും നിലം പൊത്തുന്ന അവസ്ഥയിൽ ആണ്  പോസ്റ്റ്‌ നിൽക്കുന്നത്.  മറുവശത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന് തൊഴിലാളികളുടെ കുറവ് ഉണ്ടെങ്കിൽ നാട്ടുകാർ സഹായിക്കുവാനും സന്നദ്ധമാണ്. വകുപ്പുകൾ തമ്മിലുള്ള തർക്കം അവസാനിപ്പിച്ച് പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.