All Categories

Uploaded at 1 week ago | Date: 09/10/2021 11:27:18

കോഴിക്കോട് : മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനൽ ഇനിയും ഉപയോഗിക്കണമെങ്കിൽ 30 കോടി രൂപകൂടി മുടക്കണം. 74.63 കോടി രൂപ ചെലവിൽ നിർമിച്ച 10 നിലയുള്ള ഇരട്ട ടെർമിനലിന്‍റെ. ബലക്ഷയം പരിഹരിക്കാതെ അവിടെ ബസ് സർവീസ് പോലും നടത്താൻ കഴിയില്ലെന്നാണ് ചെന്നൈ ഐ.ഐ.ടി. സംഘത്തിന്‍റെ പഠനറിപ്പോർട്ട്. വർഷങ്ങൾ നീണ്ട അനിശ്ചിതത്തിനൊടുവിൽ പ്രവർത്തനസജ്ജമായ കോഴിക്കോട് കെഎസ്ആർടിസി  കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കണമെന്നിരുന്നു ഗതാഗത മന്ത്രിയുടെ  ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ ഉത്തരവ്.  

ടെർമിനൽ നിർമാണത്തിലെ അപാകതയെകുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർമാണത്തിന് മേൽനോട്ടംവഹിച്ച ചീഫ് എൻജിനിയറെയും രൂപകല്പനചെയ്ത ആർക്കിടെക്ടിനെയും അന്വേഷണപരിധിയിൽ കൊണ്ടുവരാൻ ഗതാഗതമന്ത്രി ആന്റണി രാജു നിർദേശം നൽകി. കൊച്ചിയിലെ പാലാരിവട്ടം പാലത്തിന്‍റെ ഗതി ടെർമിനലിന് വരുമോയെന്ന ആശങ്കയാണ് ഇതിനകം ഉയർന്നിരിക്കുന്നത്. ഇത്തോടെ പാർക്കിങ്ങും അറ്റകുറ്റപ്പണിയും നടക്കാവിലെ റീജണൽ ഷോപ്പിലേക്ക് മാറ്റും. ആറുമാസം കഴിഞ്ഞേ ഷോപ്പിങ് കോംപ്ലക്സ് ഏറ്റെടുത്ത അലിഫ് ബിൽഡേഴ്സിൽനിന്ന് വാടക ഈടാക്കുകയുള്ളൂ.

2009ൽ ​പ​ണി തു​ട​ങ്ങി 2015ൽ ​അ​വ​സാ​നി​ച്ച ​കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ ആ​ധി​കാ​രി​ക​മാ​യി വി​ല​യി​രു​ത്തു​ന്ന​താ​ണ്​ മ​ദ്രാ​സ്​ ഐ.​ഐ.​ടി​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ട്. യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കാ​ര്യ​മാ​യ ഉ​പ​കാ​ര​മി​ല്ലാ​ത്ത ഈ ​കെ​ട്ടി​ട​ത്തി​ന്​ ഉ​റ​പ്പു കു​റ​വാ​ണെ​ന്ന അ​ഭി​പ്രാ​യ​​ത്തെ​ത്തു​ട​ർ​ന്ന്​ നേ​ര​ത്തേ പ​ഠ​നം ആ​രം​ഭി​ച്ചി​രു​ന്നു.

ബലപ്പെടുത്താൻ 30 കോടി രൂപ കൂടി ചെലവിടാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. ബ​സ്​​സ്​​റ്റാ​ൻ​ഡ്​ പ്രവർ​ത്ത​നം ഉ​ട​ൻ മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​നെ​തി​രെ ചി​ല ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ മു​റു​മു​റു​പ്പ്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. 3.70 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്​തീർണ​മു​ള്ള​താ​ണ്​ കെ​ട്ടി​ട സ​മു​ച്ച​യം. ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ കെ​ട്ടി​ട​സ​മു​ച്ച​യം നി​ർ​മി​ച്ചാ​ൽ എ​ളു​പ്പം വി​റ്റ​ഴി​യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​യി​രു​ന്നു. ഓ​ഫി​സും  ബ​സ്​ ഓ​പ​റേ​റ്റ്​ ചെ​യ്യു​ന്ന സ്​​ഥ​ല​വു​മൊ​ഴി​കെ വാ​ട​കയ്​ക്ക്​ ന​ൽ​കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. 30 വ​ർ​ഷ​ത്തേ​ക്ക്​ ക​രാ​റ​ടി​സ്​​ഥാ​ന​ത്തി​ൽ വാ​ട​ക​ക്ക്​ കൊ​ടു​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, പ​ല​ത​രം നൂ​ലാ​മാ​ല​ക​ളി​ൽ കുടുങ്ങി എ​ല്ലാം ത​കി​ടം മ​റി​ഞ്ഞു. ഫ​യ​ർ​ഫോ​ഴ്​​സി​ന്‍റെ എ​തി​ർ​പ്പി​ല്ലാ​രേ​ഖ കി​ട്ടാ​ൻ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ വേ​ണ്ടി വ​ന്നിരുന്നു. 

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.