ചെറുതോണി:മുല്ലപ്പെരിയാർ ഡാം പുതുക്കിപണിയുക എന്ന ആവശ്യം ഉന്നയിച്ച് കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം എന്ന മുദ്രാവാക്യമുയർത്തി അഡ്വ.ഡീൻ കുര്യാക്കോസ് എംപി നടത്തിയ 24 മണിക്കൂർ ഉപവാസ സമരത്തിന് പിന്തുണ അറിയിച്ച് യൂത്ത്കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി എംപിയുടെ സമര പന്തലിലേക്ക് ഐക്യധാർട്യ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് മുകേഷ് മോഹന്റെ നേതൃത്വത്തിൽ പ്രവർത്തകർ സമരപ്പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു.കെ എസ് അരുൺ,എം എ അൻസാരി,പ്രശാന്ത് രാജു,ടി എൽ അക്ബർ,മോബിൻ മാത്യു, സോയിമോൻ സണ്ണി,എബി മുണ്ടക്കൽ, കെ കൃഷ്ണമൂർത്തി,ജോബിൻ മാത്യു, ഫ്രാൻസിസ് അറക്കപ്പറമ്പിൽ,അനിൽ കനകൻ,എബിൻ കുഴിവേലി തുടങ്ങിയവർ നേതൃത്വം നൽകി.
LOCAL NEWS
SHARE THIS ARTICLE