All Categories

Uploaded at 1 month ago | Date: 27/11/2021 17:47:02

 
കുമളി. കുമളി F HC യുടെ കീഴിൽ വെള്ളാരം കുന്നിൽ ഗ്രാമ പഞ്ചായത്ത് നിർമിച്ച ഹെൽത്ത് സബ്ബ് സെന്റർ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശാന്തി ഷാജി അദ്ധ്യഷത വഹിച്ച യോഗത്തിൽ ഇടുക്കി MP . Adv. ഡീൻ കുര്യാക്കോസ് കെട്ടിടത്തിന്റെ ഔദ്യോഗികമായ ഉത്ഘാടന കർമ്മം നിർവഹിച്ച് നാടിന് തുറന്ന് കൊടുത്തു. ജനങ്ങൾക്ക് കുമളി FHC യിൽ നിന്നും ലഭിയ്ക്കുന്ന സേവനങ്ങൾ വിളിപ്പാടകലെ സ്വന്തം നാട്ടിൽ തന്നെ ലഭിയ്ക്കുന്ന നിലയിലാണ് സബ്ബ് സെന്ററിന്റെ പ്രവർത്തനങ്ങൾ . കൂടുതൽ വിപുലമായ രീതിയിൽ സബ്ബ് സെന്റർ പ്രവർത്തന സജ്ജമായപ്പോൾ പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷൻ ഉൾപ്പെടെയുള്ള സേവനങ്ങളും ജനങ്ങൾക്ക് ഇനി ഈ സെന്ററിൽ ലഭ്യമാകും. പ്രസ്തുത യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്സൺസി മാത്യൂ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻKM സിദ്ധിഖ്, വികസന കാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർ പേഴ്സൺ രജനി ബിജു, ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർ പേഴ്സൺ നോളി ജോസഫ്, വാർഡ് മെമ്പർ റോബിൻ കാരയ്ക്കാട്ട്, പഞ്ചായത്ത് അംഗങ്ങളായ മണിമേഖല, ജിസ് ബിനോയി, ജയമോൾ മനോജ്, സെന്റ് മേരീസ് സ്ക്കൂൾ മാനേജർ ഫാ.തോമസ് തെക്കേമുറിയിൽ, ടNDP യൂണിയൻപീരുമേട് ജനറൽ സെക്രടറിKP ബിനു, ബിനോയി നടു പറമ്പിൽ, ജയിംസ് മാത്യു, ജയിംസ് മണ്ഢപം, ആര്യോഗ്യ പ്രവർത്തകരായ ബിന്ദു, സൈനബ, മൻസൂർ, തുടങ്ങിയവർ സംസാരിച്ചു.
 
 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.