All Categories

Uploaded at 1 week ago | Date: 09/10/2021 20:54:26



കുമാരമംഗലം : കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയ ആള്‍ക്ക് 25000 രൂപ പിഴ ചുമത്തി കുമാരമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടി. സമഗ്രമാലിന്യ പരിപാലനത്തിനായുള്ള ഹരിതനിയമവും പഞ്ചായത്തീരാജ് നിയമവും അടിസ്ഥാനമാക്കിയാണ് പിഴ ചുമത്തിയത്.

കെട്ടിടം നിര്‍മ്മിച്ചു വാടകയ്ക്ക് നല്‍കുന്ന മൂവാറ്റുപുഴ സ്വദേശിയില്‍ നിന്നാണ് പിഴ ഈടാക്കിയത്.വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ജോലിയാണ് ഇദ്ദേഹത്തിന്.പഞ്ചായത്തിന്റെ 10ാം വാര്‍ഡിലെ പാറ ജംഗ്ഷനില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥയിലുള്ള വീട്ടില്‍ നിന്നും കക്കൂസ് മാലിന്യം പൊട്ടിയൊഴുകുന്നതായി പരാതി ലഭിച്ചിരുന്നു.  തുടര്‍ന്ന് പഞ്ചായത്ത് ഇയാള്‍ക്ക് നോട്ടീസ്  നല്‍കി. ഇവിടെ നിന്നും നീക്കിയ മാലിന്യമാണ് തൊട്ടടുത്ത വാര്‍ഡില്‍ കൊണ്ടുപോയി നിക്ഷേപിച്ചത്. പരാതിയെ തുടര്‍ന്ന് സെക്രട്ടറി ഷേര്‍ളി ജോണ്‍, വാര്‍ഡ് മെംബറന്മാരായ സുമേഷ് പാറച്ചാലില്‍, സുനിത എം.പി. എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീട്ടുടമയില്‍ നിന്നും പിഴയീടാക്കിയത്.

പിഴ ചുമത്തിയതിനു പുറമേ  മാലിന്യം അവിടെ നിന്നും നീക്കി സുരക്ഷിതമായി സംസ്‌കരിക്കാമെന്ന ഉറപ്പും നല്‍കിയാണ് വീട്ടുടമസ്ഥന്‍ മടങ്ങിയത്.പൊതു സ്ഥലത്ത്  മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കി.                      

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.