All Categories

Uploaded at 2 weeks ago | Date: 01/10/2021 19:06:03

 

 

 

നെയ്യശ്ശേരി :നൂറാം പിറന്നാൾ ആഘോഷിച്ചു   വില്ലറ കുര്യാക്കോ ചേട്ടൻ .

1921   ഒക്ടോബർ   26ന്  നെയ്യശ്ശേരി  പുളിക്കീൽ (വില്ലറ )  പൈലിയുടേയും ഏലിയുടെയും രണ്ടാമത്തെ മകനായി കുര്യാക്കോസ് ജനിച്ചു. മൂത്ത സഹോദരി രണ്ടര വയസുള്ളപ്പോൾ മരിച്ചു. കുര്യാക്കോസിനു ഒന്നര വയസുള്ളപ്പോൾ അപ്പൻ പൈലി മരിച്ചു.

വളരെ ചെറുപ്പം മുതലേ തന്നെ ദൈവവിശ്വാസത്തിൽ ആഴപ്പെടുവാനും ക്രൈസ്തവ മൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതം നയിക്കുവാനും കുര്യാക്കോസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

 

അന്നത്തെ സാഹചര്യങ്ങൾ മൂലം നാലാം ക്ലാസ്സ്‌ വരെ മാത്രമാണ് സ്കൂളിൽ പോകാൻ കുര്യക്കോസിനു സാധിച്ചത്. എങ്കിലും അറിവിനോടുള്ള അദ്ദേഹത്തിന്റെ ദാഹം വളരെ വലുതായിരുന്നു. ചെറുപ്പം മുതലേ അഴമായുള്ള വയനാശീലം വളർത്തിയെടുക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കടകളിൽ നിന്നും പൊതിഞ്ഞു കിട്ടുന്ന കടലാസുവരെ വായിക്കുന്ന ശീലം കുര്യക്കോസിന് ഉണ്ടായിരുന്നു. ആരോഗ്യപരമായ ഒത്തിരി ബുദ്ധിമുട്ടുകൾക്കിടയിലും അറിവിനോടും വായനയോടുമുള്ള ഇഷ്ടം കൊണ്ട് ഇപ്പോഴും വായിക്കുന്ന  കുര്യക്കോ ചേട്ടനെ നമുക്ക് കാണാൻ കഴിയും.തന്റെ വായനാശീലം കൊണ്ട് മാത്രം നാട്ടുവൈദ്യത്തിൽ ആഴത്തിലുള്ള അറിവ് നേടുവാനും അത് മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ ചികിത്സ നടത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു. മഞ്ഞപ്പിത്തത്തിനുള്ള അദ്ദേഹത്തിന്റെ ചികിത്സ വളരെ അധികം ആളുകൾക്കു പ്രയോജനകരമായി.

 

പതിനാറാമത്തെ വയസിൽ, 1937ൽ കുന്നപ്പിള്ളിൽ അഗസ്റ്റിന്റെയും അന്നയുടെയും അഞ്ചു മക്കളിൽ രണ്ടാമതായി ജനിച്ച ത്രേസ്യയെ തന്റെ ജീവിത സഖിയായി സ്വീകരിച്ചു. 72 വർഷം നീണ്ട കുടുംബജീവിതം വിശുദ്ധവും എല്ലാവർക്കും മാതൃകപരവും ആയിരുന്നു. ദൈവപരിപാലനയിൽ ആശ്രയിച്ചു ജീവിച്ച കുര്യാക്കോസിനും ത്രേസ്യക്കും 11 മക്കളെ നൽകി സർവശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹിച്ചു. അവരിൽ ഏട്ടാമനായി ജനിച്ച കുട്ടി രണ്ടാമത്തെ വയസിൽ മരിച്ചു. മക്കൾ ദൈവത്തിന്റെ വരദാനമാണെന്ന് ഉറച്ചു വിശ്വസിച്ച കുര്യമാക്കോസും ത്രേസ്യയും തങ്ങളുടെ മക്കളെഉറച്ച ദൈവവിശ്വാസത്തിലും അച്ചടക്കത്തിലുമാണ് വളർത്തിയത്. മക്കളും മരുമക്കളും കൊച്ചുമക്കളും കുഞ്ഞുമക്കളുമടക്കം 110ൽ അധികം അംഗങ്ങൾ ഉള്ള വലിയ ഒരു കുടുംബത്തിന്റെ നായകനും, അഭിമാനവും, അനുഗ്രഹവുമാണ് ഇന്ന് കുര്യക്കോചേട്ടൻ. 2009ൽ തനിക്ക് ദൈവം തന്ന തുണയും ഇണയും ആയ ത്രേസ്യ മരിച്ചപ്പോളും, 2014ൽ മൂന്നാമത്തെ മകൻ ജോൺ (കുട്ടിയും ), 2016ൽ മരുമകൾ ജോണിന്റെ ഭാര്യ ത്രേസ്യയും, 2019ൽ നാലാമത്തെ മകൻ ജോസഫ് (കുഞ്ഞാപ്പും)മരിച്ചപ്പോളും ദൈവപരിപാലനയിൽ ഉറച്ച ബോധ്യമുള്ള കുര്യാക്കോസ്, പതറാതെ ദൈവത്തിന്റെ ആ പദ്ധതിക്ക് മുൻപിൽ പൂർണ മനസ്സോടെ ശിരസ്സ് നമിച്ചു.

 

വിശുദ്ധ കുർബാനയോടുള്ള അദ്ദേഹത്തിന്റെ ഭക്തി എടുത്തു പറയേണ്ട ഒരു കാര്യമാണ്. എല്ലാദിവസവും മുടങ്ങാതെ പള്ളിയിൽ പോകാനും ബലി അർപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കോവിഡ് മൂലം നേരിട്ട് ദേവാലയത്തിൽ പോകാൻ സാധിക്കുന്നില്ലെങ്കിലും അതേ ഭയഭക്തിയോടും തീഷ്ണതയോടും കൂടി തന്നെയാണ് കുര്യക്കോചേട്ടൻ ദിവസവും ടീവിയിലൂടെ ബലിയിൽ പങ്കെടുക്കുന്നത്. നൂറാം വയസിലും മുട്ട് കുത്തി നിന്ന് പ്രാർത്ഥിക്കും .എല്ലാ മാസവും കുമ്പസരിക്കുന്ന കുര്യക്കോ ചേട്ടൻ പറയുന്നത് ഞാൻ ഈശോയുടെ മുൻപിലാണ് മുട്ട് കുത്തി നിൽക്കുന്നത് എന്നാണ്. പുതിയ തലമുറയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്തതും അത്ഭുതത്തോട് കൂടി മാത്രം നോക്കിക്കാണാൻ കഴിയുന്നതുമായ ജീവിത ചര്യയാണ്  കുര്യക്കോ ചേട്ടന്റ തു

ഇന്ന്  വൈകുന്നേരം 4 .30 നു നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ്  പള്ളിയിൽ  വിശുദ്ധ കുർബാന ,ചെറിയ ഒരു സൽക്കാരം ,ഇത് മാത്രമാണ്  നൂറാം പിറന്നാൾ ആഘോഷം .

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.