All Categories

Uploaded at 1 week ago | Date: 12/05/2022 22:26:13

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.  എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി.

വ്യാഴാഴ്ച തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ കെവി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് നടപടി.  തെരഞ്ഞെടുപ്പ്  കണ്‍വന്‍ഷനില്‍ കെവി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ  പ്രശംസിച്ച്  സംസാരിച്ചിരുന്നു.  പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.


മുഖ്യമന്ത്രി പിണറായി വിജയന്‍ വികസന നായകനാണ്. പ്രതിസന്ധികളെ നേരിട്ട്, സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ പിണറായിക്ക് സാധിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തുള്ളതിനേക്കാള്‍ മികച്ച വികസനമാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദു സമീപനം രാജ്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് തിരഞ്ഞെടുപ്പ് വിജയിച്ച ആളെന്ന് രീതിയില്‍ തൃക്കാക്കര ഇത്തവണ എല്‍ഡിഎഫ് നേടുമെന്ന് തോമസ് പ്രവചിച്ചു.'കോണ്‍ഗ്രസുകാരനായി നിന്നുകൊണ്ടാണ് ഞാന്‍ എല്‍ഡിഎഫിന് വോട്ടുചോദിക്കുന്നത്. ജോ ജോസഫിന് വോട്ട് ചെയ്യണം. ഞാന്‍ ഏഴു തെരഞ്ഞെടുപ്പില്‍ നിന്ന വ്യക്തിയാണ്. കോണ്‍ഗ്രസ് ഇത്തവണ ഒരു അപരനെയും നിര്‍ത്തിയിട്ടുണ്ട്. എന്ത് പറ്റി ഈ കോണ്‍ഗ്രസിനും യുഡിഎഫിനും എന്നാണ് എന്റെ ചോദ്യം. 19 എംപിമാര്‍ ലോക്‌സഭയില്‍ എന്താണ് ചെയ്യുന്നത്? കെറെയിലിന് വേണ്ടി, കോവിഡ് സമയത്ത്, എയിംസിന് വേണ്ടി ഒരാളെങ്കിലും ശബ്ദിച്ചോ?' കെ.വി.തോമസ് ചോദിച്ചു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.