All Categories

Uploaded at 3 weeks ago | Date: 28/09/2021 20:09:15

 

 

ഇടുക്കി :ജില്ലയിലെ  ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക് തള്ളി വിടാൻ സംസ്ഥാന സർക്കാരിന്റെ നീക്കം .മലയോര ജനതയുടെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി  പ്രവർത്തിച്ചു വരുന്ന പ്രത്യേക  ഭൂമി പതിവ് ഓഫീസുകളാണ്  നിർത്താൻ ഗൂഢാലോചന നടക്കുന്നത് .സി പി എം -സി പി ഐ  നേതാക്കൾ തമ്മിലുള്ള ഭിന്നതയും കർഷകരെ ശത്രുക്കളായി കാണുന്ന  ചില ഉന്നത ഉദ്യോഗസ്ഥരുടെ താല്പര്യവുമാണ്  കർഷക വിരുദ്ധ നീക്കത്തിന് പിന്നിൽ .സെപ്റ്റംബർ 27  നു അഡീഷണൽ ചീഫ് സെക്രട്ടറി  ഡോ.എ .ജയ തിലക്  പുറത്തിറക്കിയ ഉത്തരവിലാണ്  എൽ .എ .ഓഫീസുകൾ  2023  ൽ  പ്രവർത്തനം നിർത്താൻ നിർദേശിച്ചിരിക്കുന്നത് .

1993 ലെ  കേരള ഭൂമി പതിവ് പ്രേത്യേക  ചട്ടങ്ങൾ (01 .01 .1977 നു മുൻപുള്ള  വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ) പ്രകാരം  പട്ടയ നടപടികൾ സ്വീകരിച്ചു വരുന്ന  ആറ്‌ പ്രത്യേക  ഭൂമി പതിവ് ഓഫീസുകൾ (കരിമണ്ണൂർ ,ഇടുക്കി ,രാജകുമാരി ,കട്ടപ്പന ,മുരിക്കാശ്ശേരി ,നെടുങ്കണ്ടം )ഇടുക്കി ജില്ലയിലും  ഒരെണ്ണം തൃശൂർ ജില്ലയിലുമാണ് പ്രവർത്തിക്കുന്നത് .

ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ആറ്‌ പ്രത്യേക ഭൂമി പതിവ് ഓഫീസുകളിൽ ഇടുക്കി പ്രത്യേക ഭൂമി പതിവ് ഓഫീസ് മാത്രം 31 .03 .2023  നു ശേഷം പ്രവർത്തിച്ചാൽ മതിയെന്നാണ് ഉത്തരവിൽ പറയുന്നത് .കരിമണ്ണൂർ , ,രാജകുമാരി ,കട്ടപ്പന ,മുരിക്കാശ്ശേരി ,നെടുങ്കണ്ടം ഓഫീസുകൾ 31 .03 .2023 ശേഷം പ്രവർത്തനം അവസാനിപ്പിക്കണമെന്നുമാണ്  ഉത്തരവിൽ പറയുന്നത് .കരിമണ്ണൂർ എൽ .എ .ഓഫീസിലെ ഫയലുകൾ ഇടുക്കി  എൽ .എ .ഓഫീസിലേക്കും ,രാജകുമാരി ഓഫിസിലെ ഫയലുകൾ ദേവികുളം തഹസിൽദാർക്കും,കട്ടപ്പന ഓഫീസിലെയും മുരിക്കാശ്ശേരി ഓഫീസിലെയും ഫയലുകൾ ഇടുക്കി തഹസിൽദാർക്കും നെടുങ്കണ്ടം ഓഫീസിലെ ഫയലുകൾ ഉടുമ്പൻചോല തഹസിൽദാർക്കും കൈമാറണമെന്നാണ് ഉത്തരവ് .

റെവന്യൂ വകുപ്പിന്റെ ഈ നീക്കം  ഇടുക്കിയിൽ പട്ടയത്തിനായി ഓഫീസുകൾ കയറി ഇറങ്ങുന്ന  അരലക്ഷത്തോളം കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കും .

 

ഇതേ സമയം  ഈ ഓഫീസുകൾ പ്രവർത്തിക്കേണ്ടത് പട്ടയ നടപടികൾ പൂർത്തിയാക്കാൻ  പ്രധാനമാണെന്ന് കാണിച്ചാണ് കഴിഞ്ഞ ജൂലൈ 16  നു ഇടുക്കി ജില്ലാ കളക്ടർ ലാൻഡ് റെവന്യൂ കമ്മീഷണർക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിരിക്കുന്നത് .കരിമണ്ണൂർ ഓഫീസ് വഴി പതിനയ്യായിരത്തിലധികം ആളുകൾക്ക് പട്ടയം നല്കാനാവുമെന്നാണ് കത്തിൽ പറയുന്നത് .10914  അപേക്ഷകൾ തുടർ നടപടികളിലും  ,സർക്കാർ  ഉത്തരവിന്റെ അടിസ്ഥാനത്തിൽ എണ്ണായിരത്തിൽപരം കൈവശക്കാർ ഇനിയും അപേക്ഷ നല്കാനുണ്ടെന്നും പറയുന്നു .കുറഞ്ഞത് മൂന്നു വര്ഷത്തേയ്ക്കെങ്കിലും പ്രവർത്തനാനുമതി വേണമെന്നും ആവശ്യപ്പെട്ടിരുന്നു .ഇടുക്കി ഓഫീസിൽ 6139  അപേക്ഷകളിൽ തുടർ നടപടികൾ നടന്നു വരികയാണ് .കുറഞ്ഞത് രണ്ടു വര്ഷത്തേയ്ക്കെങ്കിലും പ്രവർത്തനാനുമതി  ആവശ്യമാണ് .

മുരിക്കാശ്ശേരി ഓഫീസിൽ 6244 അപേക്ഷകൾ ഉണ്ട് .മൂന്നു വർഷത്തേയ്ക്ക്  പ്രവർത്തനാനുമതി  വേണം .കട്ടപ്പന ഓഫീസിൽ 3841  അപേക്ഷകൾ ഉണ്ട് .രണ്ടു വർഷത്തേയ്ക്ക് പ്രവർത്തനാനുമതി വേണം .രാജകുമാരിയിൽ പതിനായിരത്തിലധികം  കൈവശക്കാർക്കു പട്ടയം നല്കാൻ അവസരം നൽകണമെന്നും കത്തിൽ പറയുന്നു .നിലവിൽ 5587 അപേക്ഷകരുണ്ട് .ഇതിനും രണ്ടു വർഷമാണ് ചോദിച്ചിരുന്നത്.നെടുങ്കണ്ടത്തുഅപേക്ഷകൾ ശേഷിക്കുന്നുണ്ട് .അവിടെയും രണ്ടു വർഷമാണ് ചോദിച്ചിരുന്നത് .

ഇടുക്കി ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ഈ ഓഫീസുകൾ പ്രവർത്തിക്കേണ്ടത് ജങ്ങൾക്കു ഉപകാരപ്രദമാണ് .ഓരോ ഓഫീസിന്റെയും കീഴിൽ വിസ്തൃതമായ വില്ലേജ് ഓഫീസുകളാണ് ഉള്ളതെന്നും  കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു .

മതിയായ പൊതുഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതും ദുർഘടമായ ഭൂഘടനയും ,കൈവശഭൂമിക്കു പട്ടയം ലഭിക്കണമെന്ന അപേക്ഷയുമായി  വര്ഷങ്ങളായി കാത്തിരിക്കുന്ന നിരവധി ജനങ്ങൾ ഉള്ള തും പട്ടയം ഒരു ജീവൽ പ്രശ്നമായതിനാലും  ഈ ഓഫീസുകൾ പ്രവർത്തിക്കേണ്ടത് ജനങൾക്ക് വളരെയേറെ ഉപകാര പ്രദമാണെന്നും ജില്ലാ കളക്ടർ നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നു .

ഇതെല്ലം അവഗണിച്ചുകൊണ്ടാണ് പുതിയ ഉത്തരവിറക്കിയത് .

 

കർഷകർക്ക് പട്ടയം ലഭിക്കുന്നതിന്റെ  ക്രെഡിറ്റ്   സി പി ഐ ക്കു ലഭിക്കുന്നു എന്നാണ് സി പി എം നേതാക്കളുടെ വിരോധത്തിന് കാരണം .അതിനു ധന വകുപ്പിനെ സ്വാധീനിച്ചു  എൽ .എ .ഓഫീസുകൾ പൂട്ടാനാണ് ഇവർ ശ്രെമിക്കുന്നത്.കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ  വില്ലജ് ഓഫീസുകൾക്കു മുൻപിൽ സി പി എമ്മിന്റെ കർഷക സംഘം സമരം നടത്തിയിരുന്നു .ഓഫീസുകൾ ഏൽപ്പിച്ച ശേഷം തങ്ങൾ സമരം ചെയ്തു പട്ടയ ഓഫീസുകൾ പുനസ്ഥാപിച്ചു എന്ന് വരുത്താനുള്ള നീക്കവും നടക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട് .

 

ഓഫീസുകൾ നിർത്തലാക്കുന്നത്  തൊഴിൽ രഹിതരായ ഉദ്യോഗാർഥികൾക്കും തിരിച്ചടിയാകും .തസ്തികകൾ  വെട്ടി കുറയ്ക്കുന്നതോടെ  സർക്കാർ ജോലി കാത്തിരിക്കുന്നവർക്കുള്ള അവസരവും  നഷ്ടമാകും .

ഒരു വശത്തു കർഷക സ്നേഹം പറഞ്ഞു  കർഷക ദ്രോഹമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ നടത്തി വരുന്നത് .ഏതാനും ആളുകൾക്ക് പട്ടയം നൽകി  വൻ പ്രചാരണം നൽകിയശേഷം കർഷകർക്ക് പട്ടയം നിഷേധിക്കാനുള്ള  നീക്കമാണ് എൽ .എ .ഓഫീസുകൾ നിർത്തലാക്കാനുള്ള  നീര്ക്കത്തിന് പിന്നിലെന്നും പറയപ്പെടുന്നു .

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.