All Categories

Uploaded at 3 weeks ago | Date: 27/09/2021 13:32:21

ന്യൂഡൽഹി: കിഴക്കൻ ലഡാഖിലെ തർക്കം തുടരുന്നതിനിടെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈന കൂടുതൽ സൈനിക കേന്ദ്രീകരണം നടത്തുന്നു. എട്ടു സ്ഥലങ്ങളിൽ കണ്ടെയ്‌നർ ഉപയോഗിച്ചുള്ള സൈനിക കൂടാരങ്ങൾ സജ്ജമാക്കിയെന്നാണു റിപ്പോർട്ട്. കാറക്കോറം ചുരത്തിനു സമീപത്തെ വഹാബ് സിൽഗ, ഹോട്ട്സ്പ്രിങ്, ചാങ് ലാ, തഷിഗോങ്, ചുരുപ് എന്നിവിടങ്ങളിലാണു സൈനികർക്കു ദീർഘകാലം താമസിക്കാൻ കഴിയുന്ന കണ്ടെയ്‌നർ കൂടാരങ്ങൾ സജ്ജമാക്കിയത്.

സിൻജിയാങ്ങിൽ 16,000 അടി ഉയരത്തിൽ ചൈനീസ് സേന രാത്രി യുദ്ധത്തിന്‍റെ പരിശീലനം നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കങ്ങളെക്കുറിച്ചു വാർത്ത. ലഡാഖിൽ ബലപ്രയോഗത്തിലൂടെ എൽഎസി മാറ്റാൻ ശ്രമിച്ചു പരാജയപ്പെട്ടതു മുതൽ ക്രമമായി ഇവിടത്തെ സൈനിക സംവിധാനങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണു ചൈന. കമ്യൂണിസ്റ്റ് രാഷ്‌ട്രത്തിന്‍റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യ 50000ലേറെ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

കൂടാതെ പോർവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനവും പീരങ്കികളും ടാങ്കുകളുമുൾപ്പെടെ ശക്തിയേറിയ പ്രത്യാക്രമണ സംവിധാനങ്ങളും ഇവിടെ വിന്യസിച്ചിരുന്നു. കഴിഞ്ഞവർഷം ഗാൽവൻ താഴ്‌വരയിൽ സൈനികരുടെ ജീവനെടുത്ത സംഘർഷത്തിന് ഇന്ത്യയാണ് ഉത്തരവാദിയെന്ന് ചൈന അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, ചൈനയുടെ പ്രകോപന സ്വഭാവമാണ് എല്ലാ പ്രശ്നത്തിനും കാരണമെന്നും ഇത് ഉഭയകക്ഷി ബന്ധത്തിൽ വലിയ പരുക്കേൽപ്പിച്ചെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.