All Categories

Uploaded at 1 month ago | Date: 20/10/2021 20:32:35

കുറഞ്ഞ ചെലവിൽ കുടുംബ സമേതം അല്ലെങ്കിൽ കൂട്ടുകാർക്കൊപ്പം ഉല്ലാസയാത്രക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. ഇപ്പോഴിത പാലാ കെഎസ്ആർടിസി ഇതിന് വഴിയൊരുക്കുന്നു. 522 രൂപ മുടക്കിയാൽ ചാലക്കുടി, വാഴച്ചാൽ, അതിരപ്പിള്ളി വഴി മലക്കപ്പാറയിൽ എത്താം. സെമി സ്ലീപ്പർ എയർ ബസിൽ പുഷ്ബാക് സീറ്റിലി‍രുന്ന് കാനനക്കാഴ്ചകൾ മനം കുളിർക്കെ കണ്ട് യാത്ര ചെയ്യാം. ഞായറാഴ്ചകളിൽ രാവിലെ 6.30നു പാലായിൽ നിന്നു സർവീസ് ആരംഭിക്കും.

24നാണ് ആദ്യ വിനോദയാത്ര. അതിരപ്പിള്ളി വ്യൂ പോയിന്‍റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ബസ് നിർത്തി കാഴ്ചകൾ കാണാനും ഫോട്ടൊ ഷൂട്ടിനും അവസരമുണ്ട്. 

കെഎസ്ആർടിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്...

കുറഞ്ഞ ചെലവിൽ കുടുംബ സമേതം, കൂട്ടുകാർക്കൊപ്പം ഒരു ഉല്ലാസയാത്രക്ക് പാലാ KSRTC വഴിയൊരുക്കുന്നു!!!

എല്ലാ ഞായറാഴ്ചകളിലും അതിരപ്പള്ളി, വാഴച്ചാൽ, ഷോളയാർ, വഴി മലക്കപ്പാറയ്ക്കാണ് പ്രത്യേക വിനോദയാത്രാ സർവ്വീസ് ആരംഭിക്കുന്നത്. 2 x 2 സീറ്റുകളും എയർ സസ്പെൻഷനും ഉള്ള ഡീലക്സ് ബസ് അണ് ഇതിനായി ഉപയോഗിക്കുന്നത്. 522 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്നു മുതൽ KSRTC പാലാ ഡിപ്പോയിലെത്തി സീറ്റുകൾ റിസർവ്വ് ചെയ്യാവുന്നതാണ്.
വെള്ളച്ചാട്ടങ്ങളുടെ വന്യത നിറഞ്ഞതും എന്നാൽ ഗംഭീരമായ ഭംഗിയും മഴക്കാടുകളുടെ കുളിർമ്മയും പുൽമേടുകളിൽ മേയുന്ന സഹ്യന്‍റെ മക്കളേയും കണ്ടും അനുഭവിച്ചും മലക്കപ്പറയിലെത്തി തേയിലത്തോട്ടങ്ങളിൽ മഞ്ഞ് പെയ്യുന്നത് കണ്ട് മനസ്സിനേയും ശരീരത്തേയും കുളിർപ്പിച്ച് ഫോട്ടോകൾ എടുത്ത് കുടുംബത്തോടപ്പം ഒരു ദിനം ആവിസ്മരണീയമാക്കി തിരികെയെത്താനുള്ള സുവർണ്ണാവസരം പാഴാക്കാതിരിക്കുക!

കൂടുതൽ വിവരങ്ങൾക്ക്:
KSRTC പാലാ Ph: 04822 212250
Mob: 7907599186 (മൊബൈൽ നമ്പർ രാവിലെ 9 മുതൽ 5 വരെ)

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.