All Categories

Uploaded at 2 weeks ago | Date: 03/10/2021 12:02:43

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജി ലീഡ് ചെയ്യുന്നു. രണ്ട് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ബിജെപി സ്ഥാനാർഥി പ്രിയങ്ക ടിബ്രെവാളിനെതിരേ 2,377 വോട്ടിന്‍റെ ലീഡുണ്ട് മമതയ്ക്ക്. ഒദ്യോഗിക കണക്കുപ്രകാരം രണ്ടു റൗണ്ട് തീർന്നപ്പോൾ മമതയ്ക്ക് 5,333 വോട്ടും പ്രിയങ്കയ്ക്ക് 2,956 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. സിപിഎമ്മിന്‍റെ ശ്രീജിബ് ബിശ്വാസിന് 132 വോട്ട് മാത്രം.

മൊത്തം 21 റൗണ്ടാണ് എണ്ണാനുള്ളത്. മുഖ്യമന്ത്രിസ്ഥാനം നിലനിർത്താൻ മമതയ്ക്ക് ഇവിടെ വിജയം അനിവാര്യമാണ്. നേരത്തേ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമുൽ വൻ വിജയം നേടിയെങ്കിലും നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. ഭവാനിപ്പുരിനൊപ്പം ഉപതെരഞ്ഞെടുപ്പു നടന്ന സംസെർഗഞ്ച്, ജംഗിപ്പുർ മണ്ഡലങ്ങളിലും തൃണമുൽ മുന്നിട്ടു നിൽക്കുന്നതായാണ് ആദ്യ റിപ്പോർട്ടുകൾ. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.