All Categories

Uploaded at 2 weeks ago | Date: 03/10/2021 12:49:32

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഭ​വാ​നി​പു​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി വൻ ലീഡ് നേടി കുതിക്കുന്നു. നാലു റൗ​ണ്ട് വോ​ട്ടെ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ടി​ബ്രെ​വാ​ളി​നെ​തി​രേ 12,435 വോ​ട്ടി​ന്‍റെ ലീ​ഡു​ണ്ട് മ​മ​ത​യ്ക്ക്. ഒ​ദ്യോ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം നാലു റൗ​ണ്ട് തീ​ർ​ന്ന​പ്പോ​ൾ മ​മ​ത​യ്ക്ക് 16,397 വോ​ട്ടും പ്രി​യ​ങ്ക​യ്ക്ക് 3,962 വോ​ട്ടു​മാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ ശ്രീ​ജി​ബ് ബി​ശ്വാ​സി​ന് 315 വോ​ട്ട് മാ​ത്രം.

മൊ​ത്തം 21 റൗ​ണ്ടാ​ണ് എ​ണ്ണാ​നു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം നി​ല​നി​ർ​ത്താ​ൻ മ​മ​ത​യ്ക്ക് ഇ​വി​ടെ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. നേ​ര​ത്തേ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മു​ൽ വ​ൻ വി​ജ​യം നേ​ടി​യെ​ങ്കി​ലും ന​ന്ദി​ഗ്രാ​മി​ൽ സു​വേ​ന്ദു അ​ധി​കാ​രി​യോ​ട് മ​മ​ത പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

 ഭ​വാ​നി​പ്പു​രി​നൊ​പ്പം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന സം​സെ​ർ​ഗ​ഞ്ച്, ജം​ഗി​പ്പു​ർ മ​ണ്ഡ​ല​ങ്ങ​ളി​ലും തൃ​ണ​മു​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​താ​യാ​ണ് ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ. സംസെർഗഞ്ചിൽ തൃണമുലിന്‍റെ അമിറുൾ ഇസ്ലാം അഞ്ചു റൗണ്ട് കഴിഞ്ഞപ്പോൾ 3,768 വോട്ടിനു ലീഡ് ചെയ്യുകയാണ്. കോൺഗ്രസിന്‍റെ സൈദുർ റഹ്‌മാനാണ് ഇവിടെ തൊട്ടടുത്ത എതിരാളി. 

ജംഗിപ്പുരിൽ രണ്ടു റൗണ്ട് വോട്ടെണ്ണൽ തീർന്നപ്പോൾ  തൃണമുൽ സ്ഥാനാർഥി ജാക്കിർ ഹുസൈൻ 4,715 വോട്ടുകൾക്കാണു മുന്നിൽ നിൽക്കുന്നത്. ബിജെപിയുടെ സുജിത് ദാസാണ് രണ്ടാം സ്ഥാനത്ത്. സെപ്റ്റംബർ 30നായിരുന്നു ഈ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പു നടന്നത്.

ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പു നടന്ന ഒഡിശയിലെ പിപിലിയിൽ നാലു റൗണ്ട് എണ്ണിത്തീർന്നപ്പോൾ ഭരണകക്ഷി ബിജെഡിയുടെ രുദ്ര പ്രതാപ് മഹറാതി 5,140 വോട്ടിനു ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ അഷ്‌റിത്  പ്ടനായിക്കാണ് എതിരാളി. കോൺഗ്രസ് സ്ഥാനാർഥി ഏറെ പിന്നിലാണ് ഇവിടെ. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.