All Categories

Uploaded at 1 month ago | Date: 25/07/2021 17:42:15

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ നിര്‍ണ്ണായക പ്രതിപക്ഷ ചര്‍ച്ചകള്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേതൃത്വം നല്‍കിയേക്കുമെന്ന് സൂചന. ദേശീയ തലത്തില്‍ സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനപ്പെട്ട നേതാക്കളുമായി മമത ഡെല്‍ഹിയിലെത്തി കൂടിക്കാഴ്ച്ച നടത്തും. പ്രതിപക്ഷ ഐക്യവുമായി ബന്ധപ്പെട്ട് മമത നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുമെന്ന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു.

രോഗി മരിക്കുന്നതിന് മുന്‍പാണ് ചികിത്സ നല്‍കേണ്ടതെന്നും രോഗി മരിച്ചാല്‍ പിന്നൊന്നും ഡോക്ടര്‍ക്ക് ചെയ്യാനില്ലെന്നും ഒരു യോഗത്തില്‍ മമത പറഞ്ഞിരുന്നു. പ്രതിപക്ഷ ഐക്യം രൂപപ്പെടേണ്ടത് ഇപ്പോഴാണെന്ന് സൂചിപ്പിച്ചാണ് മമത ഇക്കാര്യം പറഞ്ഞത്. 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കുകയാണ് തൃണമൂലിന്റെ ലക്ഷ്യം. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രധാന നീക്കം നടത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത ബാനര്‍ജി കൂടിക്കാഴ്ച്ച നടത്തും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ സന്ദര്‍ശനവും രാഷ്ട്രപതി രാം നാഥ് കോവിന്ദുമായിട്ടുള്ള കൂടിക്കാഴ്ച്ചയും മമതയുടെ അജണ്ടയിലുണ്ട്. ബിജെപിക്കെതിരായ ശക്തമായ നിലപാട് സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ള പാര്‍ട്ടികളെ ഒന്നിപ്പിച്ച് 2024ലെ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് തൃണമൂല്‍ ലക്ഷ്യം. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രധാന പാര്‍ട്ടികളും ഈ സഖ്യത്തിലുണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്.

അതേസമയം പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഫോണിലെ ക്യാമറയില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് നടക്കേണ്ട അവസ്ഥയാണെന്ന് നേരത്തെ മമത പറഞ്ഞിരുന്നു. ബിജെപിയിലെ ഒരുപറ്റം നേതാക്കളില്‍ നിന്നും കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതായിട്ടും അഭ്യൂഹമുണ്ട്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.