കൊച്ചി: നടന് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇന്ന് പുറത്തു വന്ന പരിശോധനാ ഫലത്തില്‍ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തെ കൊവിഡ് പിടി കുടുന്നത്.
ചെറിയ ജലദോഷം മാത്രമാണ് ഉള്ളത്. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സിനിമയുടെ ചിത്രീകരണം രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തി വച്ചെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 60 ദിവസം പിന്നിട്ടിരുന്നു.
kerala
SHARE THIS ARTICLE