All Categories

Uploaded at 2 weeks ago | Date: 06/01/2022 16:39:53

അങ്കമാലി ഡയറീസ്, ആമേന്‍, ഈ മ യൗ, ജല്ലിക്കെട്ട്, ചുരുളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ സംവിധാനം ചെയ്തു ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തില്‍  രമ്യാ പാണ്ഡ്യനാണ് നായികയായി എത്തുന്നത്.പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നന്‍പകല്‍ നേരത്ത് മയക്ക'മെന്നാല്‍ ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് എന്ന് ചിത്രത്തിന്‍റെ സഹ സംവിധായകനായ ടിനു പാപ്പച്ചന്‍ പറഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനിയും ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഴനി, കന്യാകുമാരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. പൂര്‍ണമായും തമിഴ്‌നാട്ടില്‍ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്.

രണ്ട് ഭാഷകളിലെയും പുതുമുഖങ്ങള്‍ ആയിരിക്കും അഭിനേതാക്കളായി എത്തുക. പേരന്‍പ്, പുഴു എന്നീ സിനിമകള്‍ ഷൂട്ട് ചെയ്ത തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തില്‍ അശോകനും ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.