ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് ശാരീരിക ബലഹീനത, രക്തത്തിലെ ഗ്ലൂക്കോസിന്റെ വ്യതിയാനം, ശ്വാസതടസമടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലെത്തിച്ചത്
ഏപ്രിലിൽ കൊവിഡ് പോസിറ്റീവയ ശേഷം വിവിധ ആരോഗ്യ പ്രശ്നങ്ങൾകാരണം ചികിത്സയിലായിരുന്നു അദ്ദേഹം. എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മന്മോഹന് സിംഗിനെ ചികിത്സിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും പതിവ് ചികിത്സയുടെ ഭാഗമായാണ് എയിംസിൽ വന്നതെന്നും എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററില്‍ അറിയിച്ചു.
india
SHARE THIS ARTICLE