ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തവരില്‍നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
സമീപ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നത്. രോഗവ്യാപനം തടയുന്നതിന് കര്‍ശനമായ നടപടികളെടുക്കാന്‍ യോഗം തീരുമാനിച്ചു. സ്കൂളുകള്‍ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്. സ്കൂളുകള്‍ അടയ്ക്കേണ്ടതില്ലെന്നാണ് യോഗതീരുമാനം. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കും.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം.2067 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളും പ്രതിരോധനടപടികളും ഊര്‍ജ്ജിതപ്പെടുത്താന്‍,കൊവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്കി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്.
india
SHARE THIS ARTICLE