All Categories

Uploaded at 4 months ago | Date: 02/09/2021 20:37:15

 

 

തൊടുപുഴ: ഫുട്‌ബോൾ പ്രേമികൾക്ക് ആവേശം പകരാൻ മാച്ച് ബോക്‌സ് സ്‌പോർട്‌സ് ഫെസിലിറ്റി ആൻഡ് ഫുട്‌ബോൾ ടർഫ് സെപ്റ്റംബർ മൂന്നു മുതൽ പ്രവർത്തനമാരംഭിക്കും. വെള്ളിയാഴ്ച വൈകിട്ട് ആറിന് പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും. നഗരസഭാ ചെയർമാൻ സനീഷ് ജോർജ്, തൊടുപുഴ സബ്ജഡ്ജ് റോഷൻ തോമസ്, നഗരസഭാ  കൗൺസിലർമാരായ ബിന്ദു പത്മകുമാർ, ജെസി ആന്റണി, ബാർ കൗൺസിൽ ചെയർമാൻ ജോസഫ് ജോൺ തുടങ്ങിയവർ പങ്കെടുക്കും. മാച്ച്‌ബോക്‌സിൽ ഫുട്‌ബോൾ ആരാധകർക്ക് വിശാലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സെവൻസ് ടീം കളിക്കാൻ തരത്തിലുള്ള ടർഫാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം അഞ്ച് അംഗങ്ങൾ ഒരു ടീമിൽ അണിനിരക്കുന്ന തരത്തിൽ രണ്ട് ടീമുകൾക്ക് ഒരേസമയം ഏറ്റുമുട്ടാനും ഇവിടെ സൗകര്യമുണ്ട്. തൊടുപുഴയിൽ ആദ്യമായി മാച്ച് ബോക്‌സിലൂടെ ബീച്ച് വോളിബോളും വിരുന്നെത്തും. മൂന്നുമാസത്തിനുള്ളിൽ ഇതിന്റെ പണിയും പൂർത്തിയാകും. ആറുവയസുമുതൽ 16 വയസുവരെയുള്ള കുട്ടികൾക്കായി ഫുട്‌ബോൾ അക്കാദമിയും ഇവിടെയുണ്ട്. മുതിർന്നവർക്ക് കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനവും ഇവിടെ നൽകും. 14 വയസിൽ താഴെയുള്ളവരുടെ ഫുട്‌ബോൾ ടീമിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച തുഷാർ ലൂക്ക് ജോസഫാണ് ഇതിന്റെ സംരംഭകൻ. സ്‌പോർട്‌സ് മാനേജുമെന്റിൽ എം.ബി.എക്കാരനായ തുഷാർ ഫുട്‌ബോൾ പാഷനായി കാണുന്നതിനാൽ ജോലി രാജിവച്ചാണ് പുതിയ സംരംഭം തുടങ്ങിയത്. ക്രിക്കറ്റ് കളിക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്.

Sports

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.