Uploaded at 3 months ago | Date: 21/01/2022 14:52:16
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ രോഗിയോട് ഡോക്ടറുടെ ക്രൂരത 100 വയസ്സുള്ള രോഗിയെ ഓപ്പറേഷന് ചെയ്യുന്നതിനു വേണ്ടി കഴിഞ്ഞ ദിവസം രാവിലെ 9 മണി മുതല്‍ ഓപ്പറേഷന് തീയറ്ററിന് വെളിയില്‍ ഇരുത്തുകയും വൈകിട്ട് നാലു മണി കഴിഞ്ഞപ്പോള്‍ ഇന്ന് ഓപ്പറേഷന് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞ് മടക്കി അയച്ചു. രാവിലെ തൊട്ട് ഓപ്പറേഷന് ചെയ്യാന്‍ വേണ്ടിയുള്ള ഡ്രസ്സ് ധരിപ്പിച്ച്തിനുശേഷം ഭക്ഷണം പോലും കഴിക്കാതെ വീല്‍ചെയറില്‍ തന്നെ ഇരുത്തിയാണ് പഴയരിക്കണ്ടം വെളിയം കുന്നത്ത് നീലാണ്ടന് ദാമോദരനോട് ആശുപത്രി അധികൃതര്‍ ക്രൂരത കാണിച്ചത്. വൈകിട്ട് രോഗിയുടെ ബന്ധുക്കള്‍ ഈ കാര്യത്തെക്കുറിച്ച് പരാതി ഉന്നയിച്ചപ്പോള്‍ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയാണ് അധികൃതര്‍ ചെയ്തത്. തുടര്‍ന്ന് ഇവര്‍ സ്വകാര്യ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയി. ഏറെനേരം ആശുപത്രിയില്‍ കാത്തിരുന്ന് ഭക്ഷണം ഉള്‍പ്പെടെ കഴിക്കാതായതോടെ ഇദ്ദേഹം ഏറെ അവശനായി. ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
idukki
SHARE THIS ARTICLE