തൊടുപുഴ :ഉദ്യോഗസ്ഥ പീഡനം മൂലം പൊറുതിമുട്ടി തൊടുപുഴയിലെ വ്യാപാരികൾ.കോവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞ് വിപണികൾ ഉണർന്നു തുടങ്ങിയ അവസരത്തിൽ വിവിധ സർക്കാർ വകുപ്പുകൾ ഓരോ കാരണങ്ങൾ ഉന്നയിച്ചു വ്യാപാരസ്ഥാപനങ്ങളിൽ കയറി പരിശോധനകൾ നടത്തുന്നു.
വ്യാപാരസ്ഥാപനങ്ങളിലെ പോരായ്മകൾ ചൂണ്ടികാട്ടി നോട്ടീസ് നൽകുകയും അവ പരിഹരിക്കാൻ സമയ പരിധിനൽകുകയും ചെയ്യണ്ട ഉദ്യോഗസ്ഥർ സർക്കാർ ഖജനാവിലേയ്ക്ക് പണം പിരിക്കുന്ന ഏജന്റ്മാരായിട്ടുമാറുന്നത് തീർത്തും അപഹാസ്യമാണ്.
വ്യാപാരമാന്ദ്യം മൂലം നട്ടം തിരിയുന്ന വ്യാപാരികളിൽ നിന്നും ഭീമമായ തുകകൾ ആണ് ഫൈനും പെനാൽറ്റിയും മറ്റുമാണ് ഉദ്യോഗസ്ഥർ ഈടാക്കുന്നത്.
പ്രളയവും, കോവിഡും,കോവിഡ് നിയന്ത്രണങ്ങളും കൊണ്ട് പൊറുതി മുട്ടി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വ്യാപാരികളെ വീണ്ടും ദ്രോഹിക്കുന്ന സമീപനം തികച്ചും മനുഷ്യത്വരഹിതമാണ്.
ഇന്നലെ തൊടുപുഴ നഗരത്തിൽ ഒരു വ്യാപാരസ്ഥാപനങ്ങളിൽ GST വിഭാഗവും പോലുഷൻ കണ്ട്രോൾ വിഭാഗവും പരിശോധനയ്ക്ക് ഇറങ്ങുകയും ചെറുകടകളിൽ നിന്നും പോലും അന്യായമായി ഇരുപതിനായിരം രൂപ വരെ പിഴ ഈടാക്കുകയും ചെയ്തു.
തിരക്കുള്ള സമയങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ കയറിയുള്ള ഉദ്യോഗസ്ഥ പരിശോധന തടയുമെന്നും അന്യായമായി വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളുമായി ഉദ്യോഗസ്ഥർ മുന്നോട്ടു പോയാൽ പ്രത്യക്ഷ സമരവുമായി തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ രംഗത്തിറങ്ങുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. രാജു തരണിയിൽ പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് ശ്രീ. രാജു തരണിയിലിന്റെ അധ്യക്ഷതയിൽ കൂടിയ അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. നാസർ സൈര, ട്രഷറർ ശ്രീ. പി ജി രാമചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി ശ്രീ. ആർ. രമേഷ്, വൈസ് പ്രസിഡന്റ്മാരായ ശ്രീ. സാലി എസ്. മുഹമ്മദ്, ശ്രീ. അജീവ് പി, ശ്രീ. ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ശ്രീ. ഷെറീഫ് സർഗം, ശ്രീ. ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
business
SHARE THIS ARTICLE