All Categories

Uploaded at 5 months ago | Date: 10/08/2021 21:25:52

പാരീസ്: ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ ചേരും. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് മെസിയും പിഎസ്ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 300 കോടി രൂപ (35 ദശലക്ഷം യൂറോ)യാണ്‌ വാര്‍ഷിക പ്രതിഫലം. കരാര്‍ 2024 വരെ നീട്ടാമെന്നും പിഎസ്ജി അറിയിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കായി മെസി ഇന്ന് പാരീസില്‍ എത്തും. നിലവില്‍ ബാഴ്‌സലോണയിലാണ് മെസി ഉള്ളത്.

ലയണല്‍ മെസിയും ബാഴ്‌സലോണയും നീണ്ട അഭ്യൂഹങ്ങള്‍ക്കും നാടകീയതകള്‍ക്കുമൊടുവിലാണ് വഴിപിരിഞ്ഞത്. 2000 സെപ്റ്റംബറില്‍ തന്‍റെ പതിമൂന്നാം വയസില്‍ ബാഴ്‌സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിട്ടില്ല.

ഈ സീസണൊടുവില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. 

Sports

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.