All Categories

Uploaded at 1 week ago | Date: 06/01/2022 16:45:07

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഇ.ശ്രീധരന്‍. സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിടിവാശിയാണ് കാണിക്കുന്നത്. കെ-റെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍ പുറത്തുവിടാത്തത് ദുരൂഹമാണ്. വലിയ നിര്‍മാണച്ചെലവ് വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചു കാണിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ശ്രീധരന്‍ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. കെ റെയിലിന് കേന്ദ്രം അനുമതി നല്‍കുമെന്ന് കരുതുന്നില്ല. കേന്ദ്രാനുമതി ഇല്ലാതെ റെയില്‍വെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.