All Categories

Uploaded at 1 month ago | Date: 30/07/2021 18:11:34

മിൽമയുടെ തിരുവനന്തപുരം മേഖല യൂണിയൻ ടോൺഡ് മിൽക്ക് പാലിന്റെ വില ഒരു കവറിന് 23 രൂപയിൽ നിന്നും 25 രൂപയായി വർദ്ധിപ്പിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് മുന്‍ മേഖലാ യൂണിയൻ മുൻ ചെയർമാൻ കല്ലട രമേശ്.  ഓരോ കവറിലും 25 മില്ലി വീതം വർദ്ധിപ്പിച്ച് ഓരോ കവറിലും അളവ് 500ൽ നിന്നും 525 മില്ലി ആയി വർദ്ധിപ്പിച്ചു എന്നതാണ് വില കൂടുന്നതിന് കാരണമായി മിൽമ വിശദീകരിക്കുന്നത്. ഇപ്രകാരം അധികമായി നൽകുന്ന 25 മില്ലി പാലിന് കേവലം ഒരു രൂപ 15 പതിനഞ്ചു പൈസ മാത്രമാണ് മിൽമയ്ക്ക് അധികം ചെലവ് വരുന്നത്. കല്ലട രമേശ് പറയുന്നു.

എന്നാൽ ഒരു ലിറ്റർ പാലിന് നാലു രൂപ വില വർദ്ധിപ്പിച്ച് അതിലൂടെ ഒരു ലിറ്റർ പാലിന് ഒരു രൂപ എഴുപത് പൈസ വളഞ്ഞ വഴിയിലൂടെ കൈക്കലാക്കി മിൽമ ഒരേസമയം ഉപഭോക്താക്കളെയും കർഷകരേയും ഒരേ സമയം തെറ്റിദ്ധരിപ്പിക്കുകയും കൊള്ളയടിക്കുകയുമാണ്. ഇതിനു മുൻപ് മിൽമ പാൽവില വർദ്ധിപ്പിച്ചപ്പോഴൊക്കെ പ്രസ്തുത തുകയുടെ 90 മുതൽ 95 ശതമാനവും കർഷകർക്ക് പാൽവിലയായി നൽകുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ വർധിപ്പിച്ച തുക മുഴുവനും എടുത്തുകൊണ്ട് പ്രതിഷേധാർഹമായ കർഷക ദ്രോഹ നടപടിയാണ് മിൽമ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പില്‍ ആരോപിച്ചു.

മിൽമക്ക് സമാന്തരമായി അന്യസംസ്ഥാനങ്ങളിൽ നിന്നും പാൽ കൊണ്ടുവന്നു മറ്റു ബ്രാന്റ്റുകളിൽ വിൽക്കുന്നവർ മിൽമയുടെ ഭരണസാരഥ്യത്തിലേക്കു വന്നതിന്റെ അനന്തര ഫലമാണിത് എന്നതാണ് സത്യം. കാലിത്തീറ്റ വില വർദ്ധനവിനെ തുടർന്ന് കൊവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാവപ്പെട്ട ക്ഷീര കർഷകരെ സഹായിക്കുന്നതിന് ഇപ്രകാരം ഉപഭോക്താക്കളിൽ നിന്നും അധികമായി വാങ്ങുന്ന ഒരു രൂപ 70 പൈസ അധിക പാൽ വിലയായി ക്ഷീര സംഘങ്ങളിലൂടെ കർഷകർക്ക് നൽകണമെന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ചെയർമാൻ കല്ലട രമേശ് ആവശ്യപ്പെട്ടു. ഇപ്പോൾ ഈ തുക ഏത് ആവശ്യത്തിന് വിനിയോഗിക്കുന്നു എന്ന് മിൽമ മാനേജ്മെന്റ് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.