ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ജെയിനിൻ്റെ 4.81 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കഴിഞ്ഞ മാസം ഇഡി കണ്ടുകെട്ടിയിരുന്നു.
2015–16 കാലഘട്ടത്തിൽ സത്യേന്ദർ ജെയിൻ ജനപ്രതിനിധിയായിരിക്കെ ക്രമക്കേട് നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഹവാല ഇടപാടുകളിലൂടെ കൊൽക്കത്ത കേന്ദ്രമായ കമ്പനിയിൽ നിന്നു ലഭിച്ച 4.81 കോടി രൂപ കടലാസ് കമ്പനിയുടെ പേരിലേക്കു മാറ്റി. ഇതുപയോഗിച്ചു സ്ഥലം വാങ്ങുകയും കൃഷി സ്ഥലം വാങ്ങാൻ എടുത്തിരുന്ന വായ്പ തിരിച്ചടയ്ക്കാൻ ഉപയോഗിക്കുകയും ചെയ്തു.
സത്യേന്ദർ ജെയിന്റെ കുടുംബത്തിന്റെയും കമ്പനിയുടെയും പേരിലുണ്ടായിരുന്ന അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ജെയിനിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള 4 കമ്പനികളുടെയും സഹോദൻ വൈഭവ് ജെയിന്റെ ഭാര്യ സ്വാതി ജെയിൻ, അജിത് പ്രസാദ് ജെയിന്റെ ഭാര്യ സുശീല ജെയിൻ, സുനിൽ ജെയിനിന്റെ ഭാര്യ ഇന്ദു ജെയിൻ എന്നിവരുടെയും പേരിലുമുണ്ടായിരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് ചുമതല സത്യേന്ദർ ജെയിനിനായതിനാലാണ് അറസ്റ്റെന്നു ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ‘ബിജെപി ഹിമാചൽ പ്രദേശിൽ പരാജയപ്പെടാൻ പോകുകയാണ്. സത്യേന്ദർ ജെയിൻ ഹിമാചലിലേക്കു പോകാതിരിക്കാനാണ് ഈ അറസ്റ്റ്. കേസ് വ്യാജമായതിനാൽ കുറച്ചു ദിവസത്തിനുള്ളിൽ അദ്ദേഹം പുറത്തിറങ്ങും.’– സിസോദിയ ട്വീറ്റ് ചെയ്തു.
india
SHARE THIS ARTICLE